
ഓണത്തിന് മലയാളികള്‍ക്കുള്ള ഓണസമ്മാനവുമായി ടിവിഎസ് എത്തി. ടിവിഎസിന്റെ ക്ലാസിക് ഇന്ത്യയില്‍ പുറത്തിറങ്ങി. ഇപ്പോള്‍ വിപണിയിലുള്ള ജൂപിറ്ററിനെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ ജൂപിറ്റര്‍ ക്ലാസിക് എത്തിയിരിക്കുന്നതും.
ഒരു പിടി മാറ്റങ്ങള്‍ കമ്പനി പുതിയ മോഡലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫ്രണ്ട് എന്ഡിന് ലഭിക്കുന്ന വിന്‍ഡ്ഷീല്‍ഡും, ക്രോം ഫിനിഷ് നേടിയ റിയര്‍ വ്യൂ മിററും ലുക്കിന് കരുത്തേകുന്നു. സ്റ്റിച്ചിംഗോട് കൂടിയ ഡ്യൂവല്‍ ടോണ്‍ സീറ്റ്, ക്രോം ഫിനിഷ് നേടിയ പില്യണ്‍ ഗ്രാബ് ഹാന്‍ഡില്‍, പാസഞ്ചര്‍ ബാക്ക് റെസ്റ്റ് എന്നിവയും പുതിയ ജൂപിറ്റര്‍ ക്ലാസിക്കിന്റെ ഫീച്ചറുകളാണ്.
സാധാരണ ജൂപിറ്റര്‍ ടോപ് വേരിയന്റ് ZX വേര്‍ഷനില്‍ സാന്നിധ്യമറിയിക്കുന്ന 220 എംഎം ഡിസ്ക് ബ്രേക്കാണ് ജൂപിറ്റര്‍ ക്ലാസിക്കിന്റെ ഫ്രണ്ട് എന്‍ഡില്‍ ഒരുങ്ങുന്നതും. സ്കൂട്ടര്‍ മോഡലുകള്‍ക്ക് പ്രചാരമേറുന്നതിന്റെ പശ്ചാത്തലത്തിലാണ് ടിവിഎസ് ജുപിറ്റര്‍ ക്ലാസിക്കിന്റെ കടന്നുവരവും.
109.7 സിസി സിലിണ്ടര്‍ എഞ്ചിനാണ് പുതിയ ടിവിഎസ് ക്ലാസിക്കിന് കരുത്തേകുന്നത്. 7500 ആര്‍പിഎമ്മില്‍ 8 ബിഎച്ചപി കരുത്തും 5500 ആര്‍പിഎമ്മില്‍ 8.4 എന്‍എം ടോര്‍ക്കും കരുത്തേകുന്നതാണ് ക്ലാസിക്കിന്റെ കരുത്ത്.
62 കിലോമീറ്ററെന്ന ബെസ്റ്റ്-ഇന്‍ ക്ലാസ് മൈലേജാണ് ജൂപിറ്റര്‍ ക്ലാസിക്കില്‍ ടിവിഎസ് വാഗ്ദാനം ചെയ്യുന്നത്. 60, 487 രൂപ എക്സ്ഷോറും വിലയില്‍ ടിവിഎസ് ജൂപിറ്റര്‍ ക്ലാസിക് വിപണിയില്‍ നിന്ന് സ്വന്തമാക്കാം. ഹോണ്ട ആക്ടിവ, ഹീറോ മായെസ്ട്രൊ, സുസൂക്കി ആക്സസ്, യമഹ ഫസീനോ മോഡലുകളോടാണ് വിപണിയില്‍ ടിവിഎസ് ജൂപിറ്റര്‍ ക്ലാസിക് മത്സരിക്കുക.






