
കണ്ണൂര്‍: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി ഇന്നു തലശേരിയിലെത്തും. തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസില്‍ രാവിലെ 7.10ന് തലശേരിയിലെത്തുന്ന മഅദനി സ്വകാര്യ ഹോട്ടലില്‍ വിശ്രമിക്കും. തലശേരി ടൗണ്‍ഹാളില്‍ പകല്‍ 12ന് നടക്കുന്ന വിവാഹചടങ്ങില്‍ പങ്കെടുത്ത ശേഷം തിരികെ ലോഡ്ജിലെത്തും.
വൈകിട്ട് നാലിന് അഴിയൂര്‍ ഹാജിയാര്പള്ളിക്കടുത്ത വധൂഗൃഹത്തില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുത്ത ശേഷം കോഴിക്കോട്ട് കാലിക്കറ്റ് ടവറിലേക്ക് പോകും. അവിടെ നിന്ന് നാളെ രാവിലെ നാട്ടിലേക്ക് മടങ്ങും. മഅദനി തിരിച്ചുപോകുംവരെ തലശേരി പോലീസിന്റെ നിരീക്ഷണത്തിലാകും.
ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാമിന്റെ നേതൃത്വത്തിലാണ് സുരക്ഷാക്രമീകരണം. മൂന്ന് സി.ഐമാരുടെ നേതൃത്വത്തില്‍ നൂറിലേറെ പോലീസുകാരെയാണു നഗരത്തില്‍ വിന്യസിക്കുന്നത്.






