Authored by Web Desk | Last updated: 10 Aug 2017, 3:32 PM | 2 min read
എഡ്മണ്ട് തോമസ് ക്ലിന്റ്. കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസിലെ ഉദ്യോഗസ്ഥനായ മുല്ലപ്പറമ്പില്‍ തോമസ് ജോസഫിന്റെയും ഭാര്യ ചിന്നമ്മ ജോസഫിന്റെയും ഏക മകന് ക്ലിന്റ്.
രണ്ടാംവയസ് മുതല്‍ വരകളുടെയും വര്‍ണ്ണങ്ങളുടെയും മാന്ത്രികമായ ലോകത്തിലേക്ക് കടന്നുവരുകയും തന്റെ ജീവിതദൗത്യം അസാധാരണമാംവിധം പൂര്‍ത്തിയാക്കി ഏഴാമത്തെ വയസില്‍ നമ്മുടെ മുന്നിലൂടെ ഈ ലോകത്തില്‍നിന്നും അകന്നുപോയ അപൂര്‍വ പ്രതിഭയാണ് ക്ലിന്റ്.
മലയാളികളുടെ മാത്രമല്ല, കലാകാരന്മാരുടെയും ചിന്തകരുടെയും ചിത്രകാരന്മാരുടെയും മനസില്‍ ഇന്നും നിറഞ്ഞുനില്ക്കുന്ന ഈ അത്ഭുതബാലനായ ക്ലിന്റിന്റെ ജീവിതവും കലയും ദര്‍ശനവുമൊക്കെ സമന്വയിപ്പിച്ചുകൊണ്ട് ആദ്യമായി ഒരു സിനിമ ഒരുക്കി പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.
82-83 കാലഘട്ട പശ്ചാത്തലത്തില്‍ ക്ലിന്റിന്റെ അവസാന ഒന്നരവര്‍ഷത്തെ ജീവിതമുഹൂര്‍ത്തങ്ങളാണ് വലിയ ക്യാന്‍വാസില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. ഒരുറിയലിസ്റ്റിക് ശൈലി പിന്തുടരാതെ ഗ്രാഫിക്സിനും മികച്ച സാങ്കേതികതയും പ്രയോജനപ്പെടുത്തുന്ന ഒരു ഫാമിലി ചിത്രമായിരിക്കുമിത്.
തൃശൂര്‍ സ്വദേശിയായ അലോക് ക്ലിന്റായി അഭിനയിക്കുന്ന ഈ ചിത്രത്തില്‍ അലോക് അസൂയാവഹമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. തൃശൂര്‍ മാതാ പബ്ലിക് സ്കൂളിലെ വിദ്യാര്‍ത്ഥിയായ അലോക് ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്. ജോസഫായി ഉണ്ണിമുകുന്ദനും ചിന്നമ്മയായി റിമാ കല്ലിങ്കലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വെറും 2522 ദിവസങ്ങള്‍ മാത്രം ഭൂമിയില്‍ ജീവിച്ചിരുന്ന ക്ലിന്റ് ഇതിനിടയില്‍ ഏകദേശം മുപ്പതിനായിരത്തോളം ചിത്രങ്ങള്‍ വരച്ചുതീര്‍ത്തു. ലോകപ്രശസ്ത ചിത്രകാരന്മാരുടെ രചനകളെ വെല്ലുന്ന ചിത്രങ്ങള്‍.
പെന്‍സിലും ക്രയോണ്‍സും എണ്ണച്ചായവും ജലച്ചായവുമൊക്കെയായി ആ ഇളംപ്രായത്തില്‍ ലോകത്തിനു സമ്മാനിച്ചു. ഗണപതിയായിരുന്നു ഇഷ്ടകഥാപാത്രം. ഭോജനപ്രിയനായ ഗണപതിയുടെ അനേകമനേകം ചിത്രങ്ങള്‍ ക്ലിന്റിന്റെ ശേഖരത്തിലുണ്ട്.
വര്‍ണ്ണങ്ങളുടെ മാന്ത്രിക രാജകുമാരന്റെ അവിശ്വസനീയമായ ജീവിതം ദൃശ്യവല്‍ക്കരിക്കുന്ന 'ക്ലിന്റ്' എന്ന ചിത്രത്തില്‍ ക്ലിന്റിന്റെ അച്ഛന് തോമസ് ജോസഫായി ഉണ്ണിമുകുന്ദനും ഭാര്യ ചിന്നമ്മയായി റിമ കല്ലിങ്കലും അഭിനയിക്കുന്നു.
സലിംകുമാര്‍, ജോയ് മാത്യു, വിനയ് ഫോര്‍ട്ട്, രഞ്ജി പണിക്കര്‍, കെ.പി.ഏ.സി. ലളിത, ബേബി അക്ഷര എന്നിവര്‍ക്കൊപ്പം പുതുമുഖ ബാലതാരങ്ങളായ രുദ്ര, നക്ഷത്ര, ദ്രുപത്, അമിത്, അമര്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് നിര്‍മ്മിക്കുന്ന ഈ ബിഗ്ബജറ്റ് ചിത്രത്തിന്റെ ഛായാഗ്രഹണം മധു അമ്പാട്ട് നിര്‍വഹിക്കുന്നു. ഹരികുമാര്‍, കെ.വി. മോഹന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കഥ, തിരക്കഥ, സംഭാഷണമെഴുതുന്നത്. പ്രഭാവര്‍മ്മയുടെ വരികള്‍ക്ക് ഇളയരാജ സംഗീതം പകരുന്നു. വിജയ് േ യേശുദാസ്, ശ്രേയാ ഘോഷാല്‍, ഇളയരാജ എന്നിവരാണ് ഗായകര്‍.
പ്രൊഡക്്ഷന്‍ കണ്ട്രോളര്- ഡിക്സന് പൊടുത്താസ്, കല- ബോബന്, മേക്കപ്പ്- പട്ടണം റഷീദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, സിജി തോമസ് നോബിള്‍, സ്റ്റില്‍സ്- മോഹന്‍ സുരഭി, അസോസിയേറ്റ് ഡയറക്ടര്‍- അലക്സ്, ഷൈജു, പ്രൊഡക്്ഷന്‍ എക്സിക്യൂട്ടീവ്- ജോണി ജോണ്‍, രാജീവ് പെരുമ്പാവൂര്‍.ക്ലിന്റിന്റെ അവസാന ഒന്നരവര്‍ഷത്തെ ജീവിതമുഹൂര്‍ത്തങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന സിനിമയാണ് ഹരികുമാറിന്റെ ക്ലിന്റ്.