നോക്കിയയുടെ ഫ്ലാഗ്ഷിപ്പ് ഫോണ്‍ നോക്കിയ 6 ന്റെ ബുക്കിങ്ങ് 10 ലക്ഷം കടന്നു. ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റായ ആമസോണ്‍ വഴി വില്‍പ്പന നടത്തുന്ന ഫോണിന്റെ ബുക്കിങ്ങ് ജൂലൈ 14നാണ് ആരംഭിച്ചത്. സ്മാര്‍ട്ട് ഫോണ്‍ വില്പന ആഗസ്റ്റ് 23നാണ്. 14,999 രൂപയാണ് വില.
കോര്‍ണിംഗ് ഗ്ലാസ് 3 ന്റെ സുരക്ഷയോടുള്ള 5.5 ഇഞ്ച് 16:9 IPS LCD ഫുള്‍ എച് ഡി ഡിസ്പ്ലേ, സ്നാപ്ഡ്രാഗന്‍ പ്രൊസസര്‍, ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 3 ജി.ബി റാം, 32 ജി.ബി സ്റ്റോറേജ് എന്നിവയെല്ലാമാണ് നോക്കിയ 6ന്റെ പ്രധാന ഫീച്ചേഴ്സ്. സ്മാര്‍ട്ട് ഫോണില്‍ ഇരട്ട ആംബ്ലഫയറുള്ള ഓഡിയോ സിസ്റ്റത്തില്‍ ഡോള്‍ബി അറ്റ്മോസ് ടെക്നോളജിയും നല്കിയിരിക്കുന്നു. ഫോണില്‍ 16 മെഗാപിക്സലിന്റെ പ്രധാന കാമറയും 8 മെഗാപിക്സലിന്റെ സെല്‍ഫി കാമറയുമാണുള്ളത്. ആന്‍ഡ്രോയിഡ് ന്യൂഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് മിക്ക കണക്ടിവിറ്റി സംവിധാനങ്ങളുമുണ്ട്. 3,000 എം.എ.എച്ചാണ് ബാറ്ററിയാണ് ഫോണിലുള്ളത്.






