ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി, ഹാച്ച്ബാക്ക് ഐ 20 യുടെ സ്പോര്‍ടിയര്‍ പതിപ്പിനെ അവതരിപ്പിച്ചു. ജക്കാര്‍ത്തയില്‍ വെച്ച് നടക്കുന്ന 2017 ഗയ്ക്കിന്തോ ഇന്തോനേഷ്യ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയിലാണ് i20 സ്പോര്‍ടിനെ ഹ്യുണ്ടായി കാഴ്ചവെച്ചിരിക്കുന്നത്. ഒരുപാട് മാറ്റങ്ങളോടെയാണ് വണ്ടി എത്തുന്നതെങ്കിലും i20 സ്പോര്‍ടില്‍ പഴയ എഞ്ചിന് തന്നെയാണ് ഇടംപിടിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
റെഡ് ബമ്ബര്‍ ഗാര്‍ണിഷ്, സൈഡ് സ്കേര്‍ട്ടുകള്‍, ഫോഗ് ലാമ്ബുകള്‍ക്ക് കുറുകെയുള്ള എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍, സില്‍വര്‍ ഫൊക്സ് ഫിഫ്യൂസര്‍, 16 ഇഞ്ച് അലോയ് വീലുകള്‍ എന്നിങ്ങനെയാണ് ഹ്യുണ്ടായി i20 യുടെ സവിശേഷതകള്‍. ഡോറുകള്‍ക്ക് ലഭിച്ച ബ്ലാക് വിനൈല്‍ ഫിനിഷും, വലുപ്പമേറിയ റൂഫ് സ്പോയിലറും ഡിസൈന്‍ ഫീച്ചറുകളില്‍ ഉള്‍പ്പെടും.
സ്റ്റീയറിംഗ് മൗണ്ടഡ് ബട്ടണുകള്‍, ടെലിസ്കോപിക് സ്റ്റീയറിംഗ് അഡ്ജസ്റ്റ്മെന്റ്, 8 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുഷ് സ്റ്റാര്‍ട്ട്/സ്റ്റോപ് ബട്ടണ്‍ എന്നിവ ഹ്യുണ്ടായി i20 സ്പോര്‍ടിന്റെ ഇന്റീരിയര്‍ ഫീച്ചേഴ്സ്. 98 bhp കരുത്തും 113 Nm ടോര്‍ക്കും ഏകുന്ന 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് i20 സ്പോര്‍ടിന്റെ പവര്‍ഹൗസ്. 5 സ്പീഡ് മാനുവല്‍, 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളാണ് i20 സ്പോര്‍ടില്‍ ഹ്യുണ്ടായി ഒരുക്കിയിരിക്കുന്നത്. അതേസമയമ്, പുതിയ i20 സ്പോര്‍ടിനെ ഇന്ത്യയില്‍ എത്തുമോ എന്ന കാര്യത്തില്‍ ഹ്യുണ്ടായി വ്യക്തത നല്‍കിയിട്ടില്ല.






