മുംബൈ: വന്ദേമാതരം ഒരു വരി പോലും ചൊല്ലാനറിയാതെ ബിജെപി മന്ത്രി വെട്ടിലായി. ഇന്ത്യാ ടുഡെ ചാനലിന്റെ ന്യൂസ് റൂം വിത്ത് രാഹുല്‍ കന്വാല് എന്ന പരിപാടിക്കിടെയാണ് സംഭവം. ഉത്തര്‍പ്രദേശിലെ ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി ബാല്‍ദേവ് സിങ് ഔലാക്കാണ് വെട്ടിലായത്. താങ്കള്‍ക്ക് വന്ദേമാതരം പാടാന്‍ കഴിയുമോ എന്ന് അവതാരകന് ചോദിച്ചപ്പോള്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും അതറിയാമെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാനാണ് മന്ത്രി ശ്രമിച്ചത്.
വന്ദേമാതരവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നെല്ലാം മന്ത്രി ഒഴിഞ്ഞുമാറി. വന്ദേമാതരത്തിന്റെ ഒരു വരിയെങ്കിലും ചൊല്ലാന്‍ ആവശ്യപ്പെട്ടുവെങ്കിലും അറിയാത്ത മന്ത്രി ഒഴിഞ്ഞു മാറി. ബിജെപി നേതാവ് സാക്ഷി മഹാരാജ് കൂടി പങ്കെടുത്ത പരിപാടിയിലാണ് മന്ത്രി വെട്ടിലായത്. വന്ദേമാതരത്തിന്റെ ഒരു വരിയെങ്കിലും പാടണമെന്ന് അവതാരകന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുവെങ്കിലും മന്ത്രി ഒഴിഞ്ഞു മാറുകയായിരുന്നു.
മുംബൈയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വന്ദേമാതരം നിര്‍ബന്ധമാക്കിയിരുന്നു. ഇത് യുപിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്ത് വന്നിരുന്നു.






