
തിരുവനന്തപുരം : അതിരപ്പിള്ളിയ്ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം വീണ്ടും രംഗത്ത്. പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വ്യത്യസ്ത അഭിപ്രായം ഇല്ലെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി.
അതിരപ്പിള്ളി പദ്ധതി പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത നിലയില്‍ നടപ്പാക്കണമെന്നായിരുന്നു ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം നിലപാടെടുത്തത്. പാര്‍ട്ടി ഒറ്റക്കെട്ടായാണ് വിഷയത്തില്‍ നിലപാടെടുത്തത്. കോണ്‍ഗ്രസിന്റെ തീരുമാനം കെ.പി.സി.സ അധ്യക്ഷന്‍ എം.എം ഹസന് അറിയിച്ചിട്ടുണ്ടെന്നും ചെന്നിത്തല വിശദീകരിച്ചു. ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ പദ്ധതിയോടുള്ള എതിര്‍പ്പ് അറിയിച്ച് മുന്‍ മുഖ്യമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് രംഗത്തെത്തിയിരുന്നു.
കോണ്‍ഗ്രസും പ്രതിപക്ഷത്തെ മുസ്ലീം ലീഗ് അടക്കമുള്ള കക്ഷികളും അതിരപ്പിള്ളി വിഷയത്തില്‍ എതിര്‍പ്പ് വ്യക്തമാക്കിയിരുന്നെങ്കിലും ഉമ്മന്‍ചാണ്ടിയുടെ അനുകൂല നിലപാട് വിഷയത്തില്‍ കോണ്‍ഗ്രസിലെ ഭിന്നതയുടെ ലക്ഷണമെന്നായിരുന്നു വിലയിരുത്തല്‍.





