ചെസ്സ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് 12 വർഷംമുന്പത്തെ വിരമിക്കലിനുശേഷം മുൻ ലോക ചാമ്പ്യൻ ഗാരി കാസ്പറോവ് വീണ്ടും എത്തുന്നു. അദ്ദേഹത്തെ 'ചെസ്സ് ദൈവം' ആയി കാണുന്ന പുതുതലമുറയോട് ഏറ്റുമുട്ടാനാണ് ഇത്തവണ ഗാരി എത്തുക. ഇപ്പോള്‍ അദ്ദേഹം ഒരു എഴുത്തുകാരനും സാമൂഹിക സേവകനുംകൂടിയാണ്.
1985 മുതൽ 2005 വരെ അദ്ദേഹം കളിച്ചിട്ടുണ്ട്. 2005 മാർച്ചിൽ സ്പെയിനിലെ ലീനാർസിലാണ് അവസാനമായി അദ്ദേഹം കളിക്കുന്നത്. മിസ്സൂരി സെയിന്റ് ലൂയിസിൽ നടക്കുന്ന റാപിഡ് ആൻഡ് ബ്ലിറ്സ് ടൂർണമെന്റ് കളിക്കാൻ അദ്ദേഹം തീരുമാനിച്ചു. സിങ്കിഫീൽഡ് കപ്പ് മത്സരവും അവിടെ തന്നെ വെച്ചാണ് സംഘടിപ്പിച്ചത്.
54 കാരനായ കാസ്പറോവ് 1985ൽ 22 ആം വയസിലാണ് അന്നത്തെ ചാമ്പ്യൻ അനറ്റോലി കാർപോവിനെ പരാജയപ്പെടുത്തിയാണ് ലോക ചാമ്പ്യൻ പട്ടം നേടുന്നത്. അസർബൈജാനിൽ ജനിച്ച കാസ്പറോവ് 'ബാകൂലെ ചെകുത്താൻ' എന്നാണ് അറിയപ്പെടുന്നത്.






