
പാലക്കാട് : ആര്.എസ്.എസ് മേധാവി മോഹന്‍ഭഗവത് എയ്ഡഡ് സ്കൂളില്‍ ദേശീയപതാക ഉയര്‍ത്തരുതെന്ന കളക്ടറുടെ ഉത്തരവിന് നിയമപരമായ സാധുതയില്ലെന്ന് അഡ്വ.പി.എസ് ശ്രീധരന് പിള്ള. സ്വാതന്ത്ര ദിനത്തില്‍ പതാക ഉയര്‍ത്താനുള്ള സ്വാതന്ത്ര്യം ഏത് പൗരനുമുണ്ട്. അത് എടുത്തുകളയാന്‍ നിയമപരമായി ഒരു സര്‍ക്കാരിനും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടന പ്രകാരം ഏതു പൗരനും പതാക ഉയര്‍ത്താന്‍ അവകാശമുണ്ടെണന്നും സംസ്ഥാനത്ത് നിയമനിര്‍മാണം നടത്താന്‍ കളക്ടര്‍ക്ക് അധികാരമില്ലെന്നും പി.എസ് ശ്രീധരന് പിള്ള വിശദീകരിച്ചു. മോഹന്‍ ഭഗവത് എന്ന വ്യക്തി ഒരു രാഷ്ര്ടീയ നേതാവല്ലെന്നും ഒരു വലിയ പ്രസ്ഥാനത്തിന്റെ ആത്മീയ നേതാവാണെന്നും അദ്ദേഹത്തെ ഒരു രാഷ്ട്രീയ നേതാവവായി ചിത്രീകരിക്കരുതെന്നും പി.എസ് ശ്രീധരന്‍പിള്ള വ്യക്തമാക്കി. മോഹന്‍ ഭാഗവതിനെ പതാക ഉയര്‍ത്താന്‍ അനുവദിക്കരുതെന്ന് പാലക്കാട് ജില്ലാ കളക്ടര്‍ പി മേരിക്കുട്ടി സ്കൂള്‍ മാനേജ്മെന്റിനും പ്രധാന അധ്യാപകനും നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് മറികടന്നാണ് അദ്ദേഹം പതാക ഉയര്‍ത്തിയിരിക്കുന്നത്.





