
പാലക്കാട്: ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് പാലക്കാട് എയ്ഡഡ് സ്കൂളില്‍ പതാക ഉയര്‍ത്തിയ സംഭവത്തില്‍ സ്കൂളുകളിലെ പ്രധാന അധ്യാപകനെതിരെ കേസെടുക്കും. അധ്യാപകനെതിരെയുള്ള നടപടിക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. സ്കുള് അധികൃതര്‍ക്കെതിരെ കേസ് എടുക്കാനും കളക്ടര്‍ എസ്പിക്ക് നിര്‍ദ്ദേശം നല്കി.
പാലക്കാട് മൂത്താന്തറ കര്‍ണ്ണകിയമ്മന്‍ സ്കൂളില്‍ ഇന്ന് രാവിലെ 8.25ന് മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയത്. രാഷ്ട്രീയ നേതാക്കാള്‍ സര്‍ക്കാര്‍ എയഡ് സ്കൂളില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് ചട്ടലംഘനമായതിനാല്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സ്കൂള്‍ അധികൃതര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരിന്നു.






