
ഹിറ്റ് യുവ സംവിധായകന് ബേസില്‍ ജോസഫിനിന്ന് കല്ല്യാണമാണ്. ചിങ്ങം 1 എന്ന ഐശ്വര്യ ദിനത്തില്‍ ദീര്‍ഘ നാളത്തെ പ്രണയിനി എലിസബത്തിനെ ബേസില്‍ ജീവിതത്തിലേയ്ക്ക് കൂട്ടുകയാണ്. കോട്ടയം സ്വദേശിയായ എലിയുമായുള്ള വിവാഹം ബേസിലിന്റെ നാടായ വയനാട്ടില്‍ വെച്ചാണ്. വിവാഹ അറിയിപ്പിനൊപ്പം ആരാധകര്‍ക്കായി മറ്റൊരു സന്തോഷ വാര്‍ത്ത കൂടി ഒരുക്കിയിരിക്കുകയാണ് ബേസില്‍. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇരട്ടി മധുരം താരം പങ്കുവെച്ചത്.
നമസ്കാരം . ഇന്ന് ചിങ്ങം ഒന്ന് . എന്റെ കല്യാണം ആണ് . ഒപ്പം ഏറ്റവും വലിയ കല്യാണ സമ്മാനമായി എനിക്ക് കിട്ടിയ ഒരു സന്തോഷ വാർത്ത കൂടി ഉണ്ട് . അടുത്ത സിനിമ. നമ്മുടെ സ്വന്തം മമ്മൂക്കയും ടോവിനോയും നായകന്മാരാകുന്നു. എഴുതുന്നത് ഉണ്ണി ചേട്ടൻ ( ഉണ്ണി.ആർ ). നിർമാണം ഇ ഫോർ എന്റർട്ടൈൻറ്മെൻറ്സിനു വേണ്ടി മുകേഷ് ആർ മേത്ത , സി .വി സാരഥി കൂടെ AVA പ്രൊഡക്ഷൻസിന് വേണ്ടി A.V അനൂപും ചേർന്ന് നിർവഹിക്കുന്നു . ബാക്കി വിവരങ്ങൾ വഴിയേ അറിയിക്കാം .
കുറച്ചു തിരക്കുണ്ട് . പോയി കല്യാണം കഴിച്ചേച്ചും വരാം . പുതിയ ജീവിതവും പുതിയ സിനിമയും അടിപൊളി ആവാൻ എല്ലാവരും ഒന്ന് ആശംസിച്ചേരെ .വൈകിട്ട് നല്ല ചെത്ത് കല്യാണ ഫോട്ടോസും ആയിട്ട് വരാം. അപ്പൊ ബൈ ബൈ.






