
തിരുവനന്തപുരം : സമവായത്തിലൂടെ മാത്രമേ അതിരപ്പിള്ളി പദ്ധതി നടപ്പാക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളച്ചാട്ടത്തിന്റെ ഭംഗി അല്‍പ്പം പോലും നഷ്ടപ്പെടാതെയാകും പദ്ധതി നടപ്പാക്കുക. അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ അനുദവിക്കില്ലെന്ന് കോണ്‍ഗ്രസും സിപിഐയും നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി സഭയില്‍ നിലപാട് വ്യക്തമാക്കിയത്.
എല്‍ഡിഎഫിന്റെ പ്രകടന പത്രികയില്‍ ഇല്ലാത്ത പദ്ധതിയാണ് അതിരപ്പിള്ളിയെന്നും മുന്നണി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാതെ പദ്ധതി നടപ്പാക്കാനാകില്ലെന്നും സിപിഐ വ്യക്തമാക്കിയിരുന്നു. പദ്ധതിയുടെ ഭാഗമായി ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്നത് അടക്കമുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് കെ.എസ്.ഇ.ബി തുടക്കം കുറിച്ചതായി റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.





