
ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിമാരുടെ പട്ടിക ഫോബ്സ് മാഗസിന് പുറത്തു വിട്ടു. കഴിഞ്ഞ വര്‍ഷം പട്ടികയിലുണ്ടായിരുന്ന ബോളിവുഡ് സുന്ദരികളായ ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര എന്നിവര്‍ക്ക് ഇത്തവണ ഇടം നേടാനായില്ലയെന്നതാണ് ശ്രദ്ദേയം.
ഓസ്കാര്‍ ജേതാവ് എമാ സ്റ്റോണാണ് ഇത്തവണ ഒന്നാംസ്ഥാനത്ത് എത്തിയിരിക്കുന്നത്്. എമ ഒന്നാമതെത്തിയതോടെ മുന്‍ താരം ജന്നിഫര്‍ ലോറന്‍സ് പിന്തള്ളപ്പെട്ടു. ലാ ലാ ലാന്‍ഡിലെ അഭിനയത്തിലൂടെ കഴിഞ്ഞ ഓസ്കാര്‍ സ്വന്തമാക്കിയ എമ കഴിഞ്ഞ വര്‍ഷം ജൂണ്‍ വരെ മാത്രം സമ്പാദിച്ചത് 260 ലക്ഷം ഡോളറാണ്.
കഴിഞ്ഞ വര്‍ഷം പട്ടികയില്‍ 10-ാം സ്ഥാനത്തായിരുന്നു ദീപിക. 100 ലക്ഷം ഡോളറായിരുന്നു ദീപികയുടെ സമ്പാദ്യം. ഇത്തവണ ജനിഫര്‍ അനിസ്റ്റനാണ് രണ്ടാം സ്ഥാനത്ത്. 255 ലക്ഷം ഡോളറാണ് വരുമാനം. ജനിഫര്‍ ലോറന്‍സ് മൂന്നാം സ്ഥാനത്തുമെത്തി.






