
പനാജി: ഭരണഘടനയെ സമ്പൂര്‍ണ്ണമായി നശിപ്പിച്ചുകൊണ്ട് ഇന്ത്യയിലെ ബിജെപി ഭരണം ജര്‍മനിയിലെ നാസി ഭരണത്തിന് തുല്യമാണെന്ന് ക്രിസ്ത്യന്‍ പ്രസിദ്ധീകരണം. ഗോവയിലെ ഒരു ചര്‍ച്ച് മാഗസിനിലാണ് ബിജെപി ഭരണത്തെ നാസി ഭരണത്തോട് ഉപമിച്ചുള്ള ലേഖനം വന്നത്. അഡ്വക്കേറ്റ് ഡോ. എഫ്ഇ നൊരോഞ്ഞയാണ് ലേഖനം എഴുതിയിട്ടുള്ളത്.
ദേശ വ്യാപകമായി പടര്‍ന്നുകൊണ്ടിരിക്കുന്ന ഫാസിസത്തിന് തടയിടാന്‍ വര്‍ഗീയ ശക്തികള്ക്കെതിരായ് വോട്ട് രേഖപ്പെടുത്താനും ലേഖനം ആവശ്യപ്പെടുന്നു. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ക്കും വിമര്‍ശനമുണ്ട്.
2012 ല്‍ അഴിമതി രഹിത ഗോവയെക്കുറിച്ച് ചിന്തിച്ചു, 2014 വരെ ഇത് തുടര്‍ന്നു. എന്നാലിപ്പോള്‍ വര്‍ഗ്ഗീയത വളരുന്നു. 1933ലെ ഹിറ്റ്ലറുടെയും നാസിയുടെയും വളര്‍ച്ചയും തളര്‍ച്ചയും ലേഖനം താരതമ്യം ചെയ്യുന്നത് 2014 അധികാരമേറ്റ മോദി സര്‍ക്കാരിനോടാണ്. പനാജി ബിഷപ്പ് ഹൗസാണ് മാഗസിന്റെ പ്രസാദകര്‍.






