
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എഞ്ചിന് ബോഗിയില്‍ നിന്നും വേര്‍പ്പെട്ടു. കൊച്ചുവേളി സ്റ്റേഷനിലാണ് അപകടമുണ്ടായത്. തിരുവനന്തപുരം-ചെന്നൈ (ചെന്നൈ മെയില്‍) ട്രെയിനിന്റെ എന്‍ജിനാണ് ഓട്ടത്തിനിടെ വേര്‍പ്പെട്ടത്.
വേഗത കുറവായിരുന്നതിനാല്‍ യാത്രക്കാര്‍ തലനാരിഴയ്ക്കാണ് വന്‍ ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടത്. യാത്രക്കാര്‍ സുരക്ഷിതരെന്ന് അധികൃതര്‍ അറിയിച്ചു. കപ്ലിങ്ങിലുണ്ടായ പിഴവാണ് എന്ജിന് വേര്‍പെടാന്‍ കാരണമെന്ന് റെയില്‍വേ വ്യക്തമാക്കി. എന്ജിന് ഘടിപ്പിച്ചശേഷം ട്രെയിന്‍ വീണ്ടും യാത്ര തുടര്‍ന്നു.






