
അസഹ്യമായ ചെവി വേദനയുമാണ് ചൈനയിലെ ഹുവാങ്ഴു സ്വദേശിയായ യുവാവ് ഡോക്ടറുടെ അടുത്ത് എത്തിയത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ വിശദമായ പരിശോധന നടത്തി. തുടര്‍ന്ന് ചെവിയില്‍ എന്തോ കിടക്കുന്നതായി കണ്ടെത്തി. നീണ്ട പരിശ്രമത്തിന് ശേഷം ചെവിയില്‍ നിന്നെടുത്ത ജീവിയെ കണ്ട് ഡോക്ടര്‍മാര്‍ ഞെട്ടി. ഒരു പല്ലിയായിരുന്നു ചെവിയില്‍ ഉണ്ടായിരുന്നത്.
യുവാവിന്റെ ചെവിയില്‍ പല്ലി എങ്ങനെ കയറി കൂടി എന്നതായിരുന്നു അദ്ഭുതം. തുടര്‍ന്ന് പല്ലിയെ പരിശോധിച്ചപ്പോള്‍ പല്ലിക്ക് വാലുകളും ഉണ്ടായിരുന്നില്ല. പിന്നീട് അതായി അന്വേഷണം, പല്ലിയുടെ വാല് ചെവിയില്‍ കുടുങ്ങി കിടക്കുകയാണോ എന്നായി സംശയം. വിശദമായി പരിശോധന നടത്തിയെങ്കിലും ഒന്നും തന്നെ ചെവിയില്‍ കണ്ടെത്താന്‍ സാധിച്ചില്ല. വാല് നഷ്ടപ്പെട്ട പല്ലിയാകും ചെവിയില്‍ കയറിയതെന്ന നിഗമനത്തിലാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍.






