
ഒരുകാലത്ത് കാര്‍ പ്രേമികളുടെ വികാരമായിരുന്നു അംബാസഡര്‍. 1958 ഇന്ത്യന്‍ നിരത്തുകളത്തിലേക്ക് ചേക്കേറിയ അംബാസഡര്‍ നീണ്ട 56 വര്‍ഷം ഇന്ത്യന്‍ നിരത്തുകളില്‍ രാജാവായി വാണു. നാട്ടുപ്രമാണികളും, പുത്തന്‍ പണക്കാരും എന്തിനേറെ പറയണം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളുവരെയും തലയുയര്‍ത്തി സഞ്ചരിച്ചിരുന്നത് ഈ അംബാസഡറിലായിരുന്നു.
2014ല്‍ ഉത്പാദനം നിര്‍ത്തുമ്പോഴും ഇന്ത്യന്‍ ജനതയുടെ മനസ്സില്‍ മായാത്ത മുഖമായി മാറാന്‍ കഴിഞ്ഞു എന്നതാണ് അംബാസഡിന്റെ പ്രധാന സവിശേഷത. പുത്തന്‍ മോഡലുകള്‍ വിപണിയില്‍ എത്തിത്തുടങ്ങിയപ്പോഴേക്കും കാലത്തിനൊത്ത് പിടിച്ചു നില്ക്കാനാവാതെ കഷ്ടപ്പെടുന്ന അംബാസഡറിനെ അവസാന നാളുകളില്‍ നമ്മുക്ക് കാണാന്‍ സാധിച്ചു.
ഇഷ്ടവാഹനത്തിന്റെ കൗതകമുണര്‍ത്തുന്ന ചില മോഡിഫിക്കേഷനുകള്‍ കണ്ടുനോക്കാം.
1. ഡിസി മോഡിഫൈഡ് ആംബിയറോഡ്
ഗള്‍വിംഗ് ഡോറുകളും 5 സ്പോക്ക് അലോയ് വീലും അംബാഡസറില്‍ സങ്കല്പിക്കാന് നിങ്ങള്‍ക്ക് സാധിക്കുമോ? ദിലീപ് ഛാബ്രിയയുടെ സങ്കല്പത്തില് ഒരുങ്ങിയ ആംബിയറോഡ് ഏറെക്കാലം ഇന്ത്യന്‍ ജനതയില്‍ കൗതുകമുണര്‍ത്തിയ മോഡലാണ്. 2008 ദില്ലി ഓട്ടോ എക്സ്പോയില്‍ വെച്ചാണ് ആംബിയറോഡിനെ ഡിസി ഡിസൈന്‍ കാഴ്ചവെച്ചത്.
2. അംബാസഡര്‍ റോള്‍സ് റോയ്സ്
അംബാസിഡറില്‍ മുങ്ങിയ റോള്‍സ് റോയ്സ് ഏറെ ശ്രദ്ധിക്കപ്പെട്ട പരീക്ഷണങ്ങളില്‍ ഒന്നാണ് ഇത്. വലിയ വെര്‍ട്ടിക്കല്‍ ഫ്രണ്ട് ഗ്രില്ലും സ്വെപ്റ്റ് ഹെഡ്ലാമ്പുകളും കാറിനെ വേറിട്ട് നിര്‍ത്തുന്നു. ഫ്രണ്ട് ഗ്രില്ലിന് ലഭിച്ച ഗ്രില്ല് മാത്രമാണ് റോള്‍സ് റോയ്സിലേക്കുള്ള സൂചന നല്‍കുന്നത്.
3. മനീഷ് മല്‍ഹോത്രയുടെ ആര്‍ട്ടിസ്റ്റിക്
പ്രശ്സത ഫാഷന്‍ ഡിസൈനറായിരുന്ന മനീഷ് മല്‍ഹോത്രയും അംബാസഡറില്‍ ഒരു കൈ പരീക്ഷിച്ചിട്ടുണ്ട്. നിറങ്ങള്ക്കൊണ്ടായിരുന്നു മല്‍ഹോത്ര അംബാസഡറിനെ അണിയിച്ചൊരുക്കിയത്.
4. അലൂമിനിയം അംബാസഡര്‍
പ്രശസ്ത ശില്പി സുബോധ് ഗുപ്തയുടെ കൈവിരുതില്‍ വിരിഞ്ഞിറങ്ങിയതാണ് ദൂത്ത് എന്ന് അറിയപ്പെടുന്ന ആര്‍ട്ട്. പൂര്‍ണമായും അലുമിനിയത്തില്‍ ഒരുങ്ങിയതാണ് ഈ അംബാസഡര്‍.
5. പോളാര്‍ ബെയര്‍ അംബാസഡര്‍
ഹെതല്‍ ശുക്ലയുടെ കരവിരുതില്‍ വിരിഞ്ഞതാണ് ഈ മോഡിഫിക്കേഷന്. ഇന്ത്യ കണ്ട ഏറ്റവും വിചിത്രമായ അംബാസഡറാണ് ഇത്. രോമത്തില്‍ പൊതിഞ്ഞ് അംബാസഡറിനെയാണ് ആര്‍ട്ടിസ്റ്റ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്.