
പുതിയ മൂന്ന് മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ഹിറോ മോട്ടാകോര്പ്പ്. ഹിറോ മോട്ടോകോര്‍പ്പ് ഇത് നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് പുറമേയാണ് 200 സിസി സ്പോര്‍ട്സ് ബൈക്ക് ശ്രേണിയിലേക്കാണ് എക്സ്ട്രീം 200s എത്തുന്നത്. മോഡല്‍ ഉടന്‍ പുറത്തിറക്കുമെന്നും കമ്പനി വ്യക്തമാക്കി. 2016 ഡല്‍ഹി ഓട്ടോ എക്സ്പോയിലാണ് എക്സ്ട്രീം 200 നെ കമ്പനി അവതരിപ്പിച്ചത്.
ഫ്രണ്ട് കൗളിലെ എയര്‍ വെന്റ്സ്, എല്‍ഇഡി പൈലറ്റ് ലൈറ്റോടുകൂടിയ മോണോ ഹാലജന്‍ ഹെഡ്ലാംമ്പ്, എല്‍ഇഡി ടെയില്‍ ലാംമ്പ്, ഡ്യുവല്‍ ടോണ്‍ സീറ്റ്, മള്‍ട്ടി സ്പോക്ക് 17 ഇഞ്ച് വീല്‍, അനലോഗ് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവയാണ് 200 സിസി എക്സ്ട്രീമിന്റെ പ്രധാന സവിശേഷതകള്‍.
200 സിസി എയര്‍കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്ജിന് 18.5 ബിഎച്ചപി പവറും 17.2 എന്‍എം ടോര്‍ക്കുമാണ് വാഹനം നല്‍കുന്നത്. 5 സ്പീഡാണ് ട്രാന്സ്മിഷന്. അധിക സുരക്ഷ നല്കാന് ഓപ്ഷണലായി എബിഎസ് സംവിധാനവും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മണിക്കൂറില്‍ പരമാവധി 130 കിലോമീറ്ററാണ് വാഹനത്തിന്റെ വേഗത. 40-45 കിലോമീറ്റര്‍ ഇന്ധനക്ഷമതയും വാഹനത്തില്‍ ലഭിക്കുമെന്നാണ് സൂചന. 1.10 ലക്ഷം രുപയ്ക്കുള്ളിലായിരിക്കും വാഹനത്തിന്റെ വില.






