
ന്യൂഡല്‍ഹി: ജി.എസ്.ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള തിയതി കേന്ദ്രസര്‍ക്കാര്‍ നീട്ടി. ആഗസ്റ്റ് 25 വരെ വ്യാപാരികള്‍ക്ക് റിട്ടേണ്‍ സമര്‍പ്പിക്കാവുന്നതാണ്. നേരത്തെ ആഗസ്റ്റ് 20 ആയിരുന്നു റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി. വെബ്സൈറ്റിലെ തകരാറാണ് തിയതി നീട്ടാന്‍ കാരണം.
ജി.എസ്.ടി.ആര് 3ഫോം സമര്‍പ്പിക്കാനുള്ള തിയതി അഞ്ച് ദിവസത്തേക്കും കൂടി നീട്ടിയതായി ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.






