ബാംഗലൂരു: അനധികൃത സ്വത്ത് സമ്പദാന കേസില്‍ ശിക്ഷിക്കപ്പെട്ട് പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അണ്ണാ ഡിഎംകെ ഇടക്കാല സെക്രട്ടറി വികെ ശശികല ജയിലില്‍ നിന്ന് പുറത്ത് പോയതായി റിപ്പോര്‍ട്ട്. ജയിലിന്റെ പ്രധാന കവാടത്തിലൂടെ ശശികലയും ബന്ധു ഇളവരശിയും നടന്നു പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. തടവുകാരുടെ വേഷത്തിലല്ല ശശികല. കുര്‍ത്തയണിഞ്ഞ് കയ്യില്‍ ബാഗുമായി നടന്നു പോകുന്നതായാണ് ദൃശ്യങ്ങളില്‍.
ശശികലയ്ക്ക് ജയിലില്‍ വിഐപി പരിഗണന ലഭിക്കുന്ന വിവരങ്ങള്‍ പുറത്തു വിട്ട മുന്‍ ജയില്‍ ഡിഐജി രൂപയാണ് ഇപ്പോഴത്തെ സിസിടിവി ദൃശ്യങ്ങളും പുറത്തു വിട്ടത്. കര്‍ണാടക പോലീസിന്റെ അഴിമതി വിരുദ്ധ വിഭാഗത്തിന് മൊഴി നല്‍കുന്നതിനിടെയാണ് ഈ തെളിവുകള്‍ ദീപ കൈമാറിയത്. ശശികലയും ഇളവരശിയും ജയില്‍ അധികൃതരുടെ ഒത്താശയോടെ ജയിലിന് പുറത്തു പോകാറുണ്ടെന്ന് തെളിയിക്കുന്നതാണ് ദൃശ്യങ്ങള്‍.

ജയില്‍ ഡിജിപിയടക്കം ഉദ്യോഗസ്ഥര്‍ക്ക് രണ്ടു കോടി രൂപ കൈക്കൂലി നല്‍കിയാണ് ശശികല പ്രത്യേക പരിഗണന നേടിയതെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ തെളിവുകളുമായി എത്തിയത് രൂപയായിരുന്നു. ഇതിന് പിന്നാലെ ഇവരെ ജയില്‍ ചുമതലയില്‍ നിന്ന് മാറ്റുകയായിരുന്നു. അഞ്ചു സെല്ലുകളില്‍ നിന്ന് തടവുകാരെ മാറ്റി ഒരു ഇടനാഴി മുഴുവന്‍ ശശികലയ്ക്ക് നല്കി. പ്രത്യേക കിടക്കയും വിരിയും, റൂമില്‍ എല്‍ഇഡി ടിവിയും നല്കി. ഇതെല്ലാം രൂപ ദൃശ്യങ്ങളോടെ സമര്‍പ്പിച്ചു. ഇതിനു പിന്നാലെയായിരുന്നു സ്ഥലം മാറ്റം. ഇപ്പോള്‍ വീണ്ടും ശശികലയ്ക്കെതിരെ ശക്തമായ തെളിവുമായി രൂപ എത്തിയിരിക്കുകയാണ്.

Comments