''ആദ്യ വായനയില്‍ത്തന്നെ ഏറെ ആസ്വദിച്ച ഒരു തിരക്കഥ നാളെ ചിത്രീകരണം ആരംഭിക്കുകയാണ്. സിനിമയുടെ പേര് സിംപിള്‍ ആണ്.. ആന അലറലോടലറല്‍!'' തന്റെ പുതിയ ചിത്രത്തെക്കുറിച്ച് വിനീത് ശ്രീനിവാസന്റെ വാക്കുകളാണിത്.
വിനീത് ശ്രീനിവാസനൊപ്പം അനുസിതാരയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തിരക്കഥയും സംവിധാനവും ഛായാഗ്രഹണവും പുതുമുഖങ്ങളാണ് കൈകാര്യം ചെയ്യുന്നത്.
ശേഖരന്കുട്ടി എന്ന് ഞങ്ങള്‍ സ്നേഹത്തോടെ വിളിക്കുന്ന ഒരു ആനയാണ് ഇതിലെ നായകനെന്നാണ് വിനീത് ശ്രീനിവാസന് പറയുന്നത്. ഓഗസ്റ്റ് 22ന് കൊല്ലംങ്കോട് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. ശരത് ബാലന് തിരക്കഥ, ഛായഗ്രഹണം ദീപു എസ്. ഷാന്‍ റഹമാന് ആണ് സംഗീതം ചെയ്യുന്നത്.
പോയ്ട്രി ഫിലിംഹൗസിന്റെ ബാനറില്‍ സിബിതോട്ടപുറം, നേവിസ് സേവ്യര്‍ എന്നിവര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ വിനായകന്, സുരാജ് വെഞ്ഞാറമൂട്, ഇന്നസെന്റ്, ഇന്ദ്രന്‍സ്, ഹരീഷ് കണാരന് എന്നവരടക്കം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്.






