
ഗ്ലാസ്ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി സിന്ധു മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. അതോടൊപ്പം തന്നെ പുരുഷ സിംഗിള്‍സില്‍ പതിനഞ്ചാം സീഡായ ഇന്ത്യയുടെ ബി. സായി പ്രണീത് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ഹോങ് കോങ്ങിന്റെ നാന് വെയിയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സായി പരാജയപ്പെടുത്തിയത്. സ്കോര്‍: 21-18, 21-17.
എന്നാല്‍ മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയേറ്റു. ഇന്ത്യയുടെ സുമീത്ത് റെഡ്ഡി-അശ്വനി പൊന്നപ്പ സഖ്യം ചൈനയുടെ പതിമൂന്നാം സീഡായ വാങ് യില്‍യു-ഹ്വാങ് ഡോങ്പിങ് ടീമിനോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് പരാജയപ്പെട്ടത്. സ്കോര്‍: 17-21, 21-18, 5-21.






