
മമ്മൂട്ടി ചിത്രം 'പുളളിക്കാരൻ സ്റ്റാറാ'യുടെ രണ്ടാമത്തെ സോംങ്ങ് വീഡിയോ ഒരു ദിവസത്തിനുള്ളിൽ 3 ലക്ഷത്തിലധികം വ്യൂസ് നേടി. "ഒരു കാവളം പൈങ്കിളി" എന്ന തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്. ഹരിനാരായണൻ ബി കെയുടെ വരികൾക്ക് എം ജയചന്ദ്രൻ സംഗീതം നൽകിയിരിക്കുന്നു. വളരെ നാളുകൾക്കു ശേഷം മമ്മൂട്ടി ഒരു ഗാനത്തിൽ പാടി അഭിനയിച്ചിരിക്കുന്നു എന്ന സവിശേഷത ഈ വീഡിയോക്കുണ്ട്.
രതീഷ് രവി കഥയും തിരക്കഥയും ഒരുക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ആശ ശരത്, ദീപ്തി സതി, ദിലീഷ് പോത്തൻ, ഇന്നസെന്റ് എന്നിവരും പ്രമുഖ വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം വിനോദ് ഇല്ലമ്പള്ളിയും ചിത്രസംയോജനം രതീഷ് രാജുമാണ് നിർവഹിച്ചിരിക്കുന്നത്. എം ജയചന്ദ്രൻ സംഗീതം നൽകിയിരിക്കുന്നു. പശ്ചാത്തല സംഗീതം ഗോപി സുന്ദറിന്റെതാണ്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. എഫ് ടി എസ് ഫിലിംസിന്റെ കൂടെ യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി രാകേഷ് ആണ് ബക്രീദ്-ഓണം റിലീസായ 'പുളളിക്കാരൻ സ്റ്റാറാ' നിർമിച്ചിരിക്കുന്നത്.






