ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശിലെ ഔറയില്‍ ട്രെയിന്‍ പാളം തെറ്റി. 50 തിലേറെ പേര്‍ക്ക് പരിക്കേറ്റു. 10 ബോഗികളാണ് പാളത്തില്‍ നിന്നും തെന്നിമാറിയത്. ഡല്‍ഹിയില്‍ നിന്നും അസംഗറിലേക്ക് പോകുകയായിരുന്ന കഫിയാത്ത് എക്സപ്രസാണ് പാളം തെറ്റിയത്. പുലര്‍ച്ചെ 2.40നാണ് അപകടമുണ്ടായത്.
കാണ്‍പൂരിന് സമീപമാണ് അപകടമുണ്ടായത്. അപകടസ്ഥലത്തേക്ക് ദേശീയ ദുരന്ത നിവാരണ സേനയെ അയച്ചിട്ടുണ്ട്. ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. അപകടം പറ്റിയവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായും അവര്‍ പറഞ്ഞു.
23ഓളം ആളുകളുടെ ജീവന് കവര്‍ന്ന ഉത്കല്‍ എക്സ്പ്രസ് ദുരന്തം കഴിഞ്ഞ് നാല് ദിവസങ്ങള്‍ക്കമാണ് യുപിയില്‍ മറ്റൊരു ട്രെയിന്‍ അപകടമുണ്ടായത്. തുടര്‍ച്ചയായ ട്രെയിന്‍ അപകടങ്ങള്‍ക്ക് പിന്നില്‍ അട്ടിമറിയുണ്ടോ എന്ന് സംശയമുണ്ട്. നേരത്തേയും അട്ടിമറി ശ്രമം നടന്നിരുന്നതായി തെളിഞ്ഞിട്ടുണ്ട്.






