തമിഴ് ചലച്ചിത്രലോകത്തെ മിന്നും താരമായ ആര്യ കന്നഡയില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നു. അനൂപ് ബണ്ഡേരി സംവിധാനം ചെയ്യുന്ന രാജരത്ത എന്ന ചിത്രത്തിലൂടെയാണ് ആര്യ കന്നഡ സംസാരിക്കുവാന്‍ പോകുന്നത്.
നിരൂപ് ബണ്ഡേരിയാണ് ചിത്രത്തിലെ നായകന്. ആര്യ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതല്ല ദീര്‍ഘനേരം നീണ്ടു നില്ക്കുന്ന അതിഥി വേഷത്തിലാണെന്നും സിനിമാ വൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് ഇതിനോടകം ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മൈസൂരുവാകും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
തമിഴിന് പുറമെ മലയാളത്തിലും തെലുങ്കിലും ആര്യ ഇതിനനോടകം അഭിനയിച്ചിട്ടുണ്ട്. മലയാളിയായ ആര്യ 2005ലാണ് അറിന്തും അറിയാമലും എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര ലോകത്തേക്ക് എത്തിയത്. 2009ല്‍ വരഡു എന്ന തെലുങ്ക് ചിത്രത്തില്‍ ശക്തമായ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
പൃഥ്വിരാജിന്റെ ഉറുമിയിലൂടെ താരം മലയാളത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു. ഡബിള്‍ ബാരല്‍, ദ ഗ്രേറ്റ് ഫാദര്‍ എന്നീ ചിത്രങ്ങളിലും അറിയിച്ചു.






