
ഗ്ലാസ്ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ കുതിപ്പ് തുടരുന്നു. വനിതാ സിംഗിള്‍സില്‍ പി.വി സിന്ധുവിന് പിന്നാലെ സൈന നേവാളും പ്രീ കോര്‍ട്ടറില്‍ കടന്നു.
കിഡംബി ശ്രീകാന്ത് പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ഫ്രഞ്ച് താരം ലൂക്കാസ് കോര്‍വിയെ പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍ കടന്നത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ശ്രീകാന്തിന്റെ വിജയം. സ്കോര്‍: 21-9, 21-17.
ആദ്യ ഗെയിം അനായാസം ജയിച്ച ശ്രീകാന്ത് രണ്ടാം ഗെയിമില്‍ ശക്തമായ പോരാട്ടമാണ് നേരിട്ടത്. പുരുഷ സിംഗിള്‍സില്‍ സായ് പ്രണീതും മൂന്നാം റൗണ്ടിലെത്തി. സ്വിസ് താരം സബ്രീന ജാക്വെട്ടിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് 12-ാം സീഡ് സൈന തോല്‍പ്പിച്ചത്.






