
ആഗസ്റ്റ് 26 ഷാഹിദ് കപൂറിന്റെ പ്രീയ മകള്‍ മിഷയുടെ ഒന്നാം പിറന്നാളാണ്. അവധി ആഘോഷത്തിനായി ലണ്ടനിലെത്തിയ ഷാഹിദും കുടുംബവും മകളുടെ ആദ്യ പിറന്നാള്‍ ഇവിടെ തന്നെ ആഘോഷിക്കുകയാണ്. മൂവരും ചേര്‍ന്നുള്ള ലണ്ടനിലെ ആഘോഷ നിമിഷങ്ങള്‍ ഇതിനകം വൈറലായി കഴിഞ്ഞു.

മുവരും ഒന്നിച്ചുള്ള മനോഹരമായ സെല്‍ഫി ട്വിറ്ററിലൂടെ ഷാഹിദ് പുറത്തു വിട്ടു. ബെസ്റ്റ് ടൈംസ് എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന വിശേഷണം. മകള്‍ക്കൊപ്പം കളിക്കുന്ന സുന്ദരമായ ചിത്രങ്ങളില്‍ ഡാഡി കൂള്‍ ഷാഹിദിനെ കാണാം.









Comments