
കോട്ടയം : ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഉഴവൂര്‍ വിജയന് തോമസ് ചാണ്ടി നല്കിയ ധനസഹായം കുടുംബം തിരിച്ചയച്ചു. എന്‍സിപി സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂര്‍ വിജയന്റെ മരണത്തില്‍ ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും സംശയം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഉഴവൂരിന്റെ ഭാര്യ ചന്ദ്രമണി പണം മന്ത്രി തോമസ് ചാണ്ടിയുടെ പേരില്‍ ഡിഡിയാക്കി തിരിച്ചയച്ചത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കുമ്പോള്‍ ഉഴവൂര്‍ വിജയനെ സന്ദര്‍ശിക്കാനെത്തിയ മന്ത്രി തോമസ് ചാണ്ടി പോകുന്നതിന് മുന്‍പ് ഉഴവൂരിന്റെ കയ്യില്‍ ഒരു കവര്‍ വെച്ചു കൊടുത്തിരുന്നു. ഉഴവൂര്‍ നിര്‍ദേശിച്ചത് അനുസരിച്ച് കവര്‍ തുറന്നപ്പോള്‍ 50,000 രൂപയാണെന്ന് കണ്ടു. അപ്പോള്‍ തന്നെ പണം മടക്കി നല്‍കണമെന്ന് ഉഴവൂര്‍ ഭാര്യയോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ആരോഗ്യ നില വഷളായി രണ്ട് ദിവസത്തിന് ശേഷം ഉഴവൂര്‍ മരിച്ചതോടെ പണം മടക്കി നല്കാന് കഴിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്നാണ് ഇന്ന് ഡിഡിയായി പണം തിരികെ നല്‍കിയത്.






