
ഗ്ലാസ്ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കെ. ശ്രീകാന്തിന് ക്വാര്‍ട്ടര്‍ഫൈനലില്‍ തോല്‍വി. ഇന്ത്യയുടെ ഏറ്റവും വലിയ കിരീടപ്രതീക്ഷയായിരുന്നു ശ്രീകാന്ത്. പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ ദക്ഷിണ കൊറിയയുടെ സോന്‍ വാന്‍ ഹോയോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ശ്രീകാന്ത് തോറ്റത്. സ്കോര്‍: 14-21, 18-21.
ശ്രീകാന്തിനെതിരെ സോന്‍ വാന്‍ നേടുന്ന അഞ്ചാമത്തെ വിജയമാണിത്. ഇതുവരെ ഒന്‍പത് തവണ പരസ്പരം ഏറ്റുമുട്ടുന്നത്. ഇതില്‍ നാല് ഗെയിമുകള്‍ ആണ് ശ്രീകാന്ത് ജയിച്ചത്. വനിതാ വിഭാഗത്തില്‍ ക്വാര്‍ട്ടറില്‍ പോരാടുന്ന പി.വി സിന്ധുവിലും സൈന നേവാളിലുമാണ് ഇനി ഇന്ത്യയുടെ പ്രതീക്ഷകള്‍.






