മെഗസ്റ്റാര്‍ മമ്മൂട്ടിയുടെ വാഹനപ്രേമം നമ്മള് മലയാളികള്‍ എല്ലാര്ക്കും അറിവുള്ളതാണ്. മമ്മൂട്ടിക്ക് മാത്രമല്ല മകനും വാഹനങ്ങളോടുള്ള കമ്പം നമ്മള്‍ക്കറിയാം. കാറുകളോടാണ് മമ്മൂട്ടിക്കാണ് താല്പര്യമെങ്കില് മകന് ദുല്‍ക്കറിന് ബൈക്കുകളിലാണ് ഭ്രമം.
ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ ഹാര്‍ലി ഡേവിഡ്സണ് ബൈക്ക് ഓടിക്കുന്ന മമ്മൂട്ടിയുടെ വിഡിയോ വൈറലായിരിക്കുകയാണ്. മമ്മൂക്കയുടെ ഏറ്റവും പുതിയ ചിത്രം മാസ്റ്റര്‍ പീസിന്റെ ലോക്കേഷനില്‍ നിന്നാണ് വിഡിയോ എടുത്തിരിക്കുന്നത്. ചിത്രത്തിനുവേണ്ടിയാണ് മമ്മൂക്ക ഹാര്‍ലി ഓടിച്ചത്.






