
ഗ്ലാസ്ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ പ്രവേശിച്ച സിന്ധു മെഡല്‍ ഉറപ്പിച്ചു. ലോക മൂന്നാം റാങ്കുകാരിയും ടൂര്‍ണമെന്റ് നാലാം സീഡുമാണ് പി.വി സിന്ധു. ചൈനയുടെ സുന് യുവിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു കീഴടക്കിയത്. സ്കോര്‍: 21-14, 21-9.
ആദ്യ സെറ്റ് മികച്ച പോരാട്ടത്തില്‍ കീഴടക്കിയ സിന്ധു രണ്ടാം സെറ്റ് എതിരാളിക്ക് ഒരു അവസരം പോലും നല്‍കാതെയാണ് വിജയിച്ചത്. യുവിനെതിരെ സിന്ധു നേടുന്ന നാലാമത്തെ വിജയമാണിത്. കഴിഞ്ഞ വര്‍ഷം നടന്ന ചൈന ഓപ്പണിലാണ് സിന്ധു അവസാനമായി സുന്നിനെ തോല്‍പ്പിച്ചത്.






