
സിബിഐ കുടുക്കിയ ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റഹീം പ്രതിയായ ബലാത്സംഗക്കേസില്‍ അന്വേഷണത്തിന്റെ തുടക്കം മുതല്‍ കണ്ടത് സിനിമയെ വെല്ലുന്ന നാടകീയതകള്‍. സംഭവങ്ങള്‍ കേസിലേക്കെത്തിയ വഴികളും കേസ് നേരിടാന്‍ ഗുര്‍മീത് നടത്തിയ നീക്കങ്ങളും ചോദ്യം ചെയ്യലിന് അപരനെ വിട്ടുകൊടുത്തത് മുതല്‍ ഉന്നതോദ്യോഗസ്ഥരെ ഉപയോഗിച്ചുള്ള ഭീഷണിയും കീഴ്ജീവനക്കാരെ ഉപയോഗിച്ചുള്ള യാചനയും വരെ കേസ് ഇല്ലാതാക്കുന്നതിനായി പരീക്ഷിച്ചു.
സിനിമയെ വെല്ലുന്ന രംഗങ്ങള്‍ വരുന്ന കേസ് 2002 ലായിരുന്നു സിബിയ്ക്ക് കൈമാറിയത്. ഡിസംബര്‍ 12 ന് കേസ് റജിസ്റ്റര്‍ ചെയ്ത അന്നു തന്നെ കേസ് അവസാനിപ്പിക്കാന്‍ മുതിര്‍ന്ന സിബിഐ ഉദ്യോഗസ്ഥരുടെ വിളിയെത്തി. തുടര്‍ന്ന് കേസിന്റെ പല ഘട്ടങ്ങളിലും രാഷ്ട്രീയക്കാരുടെ ഇടപെടല്‍ ഉണ്ടായി. കേസ് മുമ്പോട്ടു പോകുമ്പോള്‍ ചോദ്യം ചെയ്യാന്‍ വിളിച്ചതിന് റാം റഹീം അയച്ചത് ഡ്യൂപ്പിനെയായിരുന്നു. എന്നാല്‍ ചോദ്യം ചെയ്യല്‍ മര്‍ദ്ദനത്തിന്റെ അകമ്പടിയില്‍ ആയതോടെ സത്യം തുറന്ന് പറഞ്ഞ് ഇയാള്‍ ഓടി രക്ഷപ്പെട്ടു.
രണ്ട് മുന്‍ വനിതാ അനുയായികളെ മാനഭംഗപ്പെടുത്തിയെന്നാണ് ഗുര്‍മീതിനെതിരേ ഉയര്‍ന്ന ആരോപണം. ഒരു ഊമക്കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ് തുടങ്ങിയത്. സിര്‍സയിലെ ദേരാ സച്ച സൗദാ ആസ്ഥാനത്ത് വനിതാ അനുയായികളെ െലെംഗികചൂഷണത്തിന് ഉപയോഗിക്കുന്നതിനെക്കുറിച്ച് പഞ്ചാബ്-ഹരിയാന െഹെക്കോടതി ചീഫ് ജസ്റ്റീസിന് ഊമക്കത്ത് കിട്ടുകയായിരുന്നു. 2007 ജൂെലെയില്‍ അംബാലക്കോടതിയില് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ രണ്ടു വനിതാ അനുയായികളെ 1999 നും 2001 നും മധ്യേ െലെംഗികമായി ചൂഷണം ചെയ്തതിനെക്കുറിച്ച് പരാമര്‍ശിച്ചു.
തുടര്‍ന്ന് ഹൈക്കോടതി കൈമാറിയ കേസില്‍ അന്വേഷണം നടത്തിയ സി.ബി.ഐയാണ് ഗുര്‍മീത് കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. കേസില്‍ തന്റെ രാഷ്ട്രീയ സ്വാധീനം മുഴുവന്‍ ഉപയോഗിച്ചെങ്കിലും കേസുമായി സിബിഐ മുന്നോട്ട് തന്നെ പോയി. രാഷ്ര്ടീയക്കാര്‍ പ്രത്യേകിച്ച് ഹരിയാന, പഞ്ചാബ്, രാജസ്ഥാന് മുഖ്യമന്ത്രിമാര്‍ തന്നെ വണങ്ങണമെന്നു ഗുര്‍മീതിനു നിര്‍ബന്ധമുണ്ട്. 2014 തെരഞ്ഞെടുപ്പ് കാലത്ത് നിരവധി സ്ഥാനാര്‍ഥികളാണ് അനുഗ്രഹം തേടി അടുത്തെത്തിയത്. ഗുര്‍മീതിന്റെ വാക്കില്‍ വോട്ടു മറിയുമെന്ന് രാഷട്രീയ നേതാക്കള്‍ക്ക് വിശ്വസിച്ചു.
അതായിരുന്നു ഗുര്‍മീതിന്റെ ഏറ്റവും വലിയ പിന്‍ബലവും. ബി.ജെ.പിക്കായിരുന്നു റാം റഹിം പിന്തുണ പ്രഖ്യാപിച്ചത്. ഏഴുവര്‍ഷം തടവുശിക്ഷ കിട്ടാവുന്ന മാനഭംഗക്കേസില്‍ ഇന്നലെ സി.ബി.ഐ. പ്രത്യേക കോടതി ഗുര്‍മീത് റാം റഹിം സിങ് കുറ്റക്കാരനെന്നു വിധിച്ചു. പലതരം ക്രിമിനല്‍ കേസുകള്‍ നേരിടുമ്പോഴും മുഖ്യമന്ത്രിമാര്‍ക്ക് നല്‍കിയിരുന്ന സെഡ് കാറ്റഗറി സുരക്ഷയും അനധികൃത പ്രവര്‍ത്തനങ്ങള്‍ക്ക് സംരക്ഷണയും സര്‍ക്കാര്‍ ഒരുക്കിയിരുന്നു.






