
തിരുവനന്തപുരം: ഓണ വിലക്കയറ്റത്തിനിടെ സഹായമായി സൗജന്യ റേഷന്‍ വിതരണം. നിലവില്‍ ലഭിക്കുന്ന റേഷന്‍ വിഹിതത്തിന് പുറമേ ഓണത്തിന് കാര്‍ഡുടമകള്‍ക്ക് സ്പെഷ്യല്‍ റേഷന്‍ വിഹിതങ്ങള്‍ വിതരണം ചെയ്യും. മുന്‍ഗണനാ വിഭാഗത്തിനും എഎവൈ വിഭാഗത്തിനും അഞ്ചു കിലോ അരിയും ഗോതമ്പും സൗജന്യമായി വിതരണം ചെയ്യും.
മുന്‍ഗണനേതര-സബ്സിഡി വിഭാഗത്തിനും അഞ്ചു കിലോ അരിയും ഗോതമ്പും അംഗീകൃത നിരക്കിലാണ് വിതരണം ചെയ്യാന്‍ തീരുമാനമായത്. എല്ലാ റേഷന്‍ കാര്‍ഡിനും 22 രൂപ നിരക്കില്‍ പഞ്ചസാരയും ലഭിക്കുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.






