ന്യുഡല്‍ഹി: ഇന്ത്യയിലെ പൗരന്മാരുടെ സമ്പൂര്‍ണ്ണ വിവരങ്ങള്‍ അടങ്ങുന്ന ആധാര്‍ യു.എസ് ചാരസംഘടനയായ സി.ഐ.എ ചോര്‍ത്തിയതായി വെളിപ്പെടുത്തല്‍. വിക്കിലീക്സ് ആണ് ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. വിക്കിലീക്സിന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ചോര്‍ത്തല്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
രാജ്യത്തെ ജനങ്ങളുടെ ബയോമെട്രിക് വിവരങ്ങളടങ്ങിയ പന്ത്രണ്ടക്ക ഡിജിറ്റല്‍ രേഖയാണ് ആധാര്‍. പൗരന്മാരുടെ വിരലടയാളം, കണ്ണിന്റെ പ്രത്യേകതകള്‍ തുടങ്ങിയ സുപ്രധാന വിവരങ്ങളാണ് ആധാറില്‍ ശേഖരിച്ചിരിക്കുന്നത്. ബാങ്ക്, സാമൂഹിക സേവന, നികുതി തുടങ്ങി എല്ലാ മേഖലകളുമായി ആധാര്‍ ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ വ്യക്തികളുടെ എല്ലാ ഇടപെടലുകളും മനസ്സിലാക്കാന്‍ ഇതുവഴി കഴിയും. ആധാര്‍ വിവരങ്ങള്‍ രാജ്യത്തെ സ്വകാര്യ കമ്പനികള്‍ ചോര്‍ത്തുന്നുവെന്ന് നേരത്തെ ആരോപണം യര്‍ന്നിരുന്നു. എന്നാല്‍ അതെല്ലാം നിഷേധിക്കുകയാണ് അധികൃതര്‍ ചെയ്തിരുന്നത്.
സി.ഐ.എ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയത് എങ്ങനെയാണെന്ന് വിക്കിലീക്സ് വ്യക്തമാക്കുന്നു. സി.ഐ.എ ലോകമെമ്പാടുമുള്ള 'പാര്‍ട്ണര്‍' ഏജന്‍സികളുടെ ബയോമെട്രിക് വിവരങ്ങള്‍ ചോര്‍ത്തുന്നതിനുള്ള 'എക്സ്പ്രസ് ലെയ്ന്‍' വഴിയാണ് ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയിരിക്കുന്നതെന്ന് ഓഗസ്റ്റ് 24ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയ സുരക്ഷ ഏജന്‍സി (എന്‍എസ്എ), ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (ഡിഎച്ച്സ്), ഫെഡറല്‍ ബ്യുറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) എന്നിവയെ മറികടന്നാണ് സിഐഎയുടെ സൈബര്‍ ഓപറേഷന്.
സി.ഐ.എയിലുള്ള ഒടിഎസ് (ഓഫീസ് ഓഫ് ടെക്നിക്കല്‍ സര്‍വീസസ്) ആണ് ലോകമെമ്പാടുമുള്ള സഹകരണ സര്‍വീസുകളുമായി ചേര്‍ന്ന് ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നത്. രാജ്യങ്ങള്‍ ദേശസുരക്ഷയുടെ ഭാഗമായി 'സ്വആമേധയാ പങ്കുവയ്ക്കുന്ന' വിവരങ്ങള്‍ പോരെന്ന് തോന്നിയതിലാനാകണം സി.ഐ.എ സ്വന്തം നിലയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തിയത്. ബയോമെട്രിക് വിവരശേഖരണം നടത്തുന്ന സോഫ്ട്വെയര് പുതുക്കുന്ന വേളയില്‍ ഒടിഎസ് ഏജന്സുമാര് 'എക്സ്പ്രസ് ലെയ്ന്‍' ഇന്‍സ്റ്റാള്‍ ചെയ്താണു ആര്‍ക്കും സംശയം തോന്നാത്ത വിധത്തില്‍ വിദഗ്ധമായി ചോര്‍ത്തല്‍ നടത്തിയത്.
യു.എസ് ലോ എന്‍ഫോഴ്സ്മെന്റിനും ഇന്റലിജന്‍സ് കമ്മ്യൂണിറ്റിക്കുമുള്ള ബയോമെട്രിക് സോഫ്ട്വേറില്‍ സ്പെഷ്യലൈസേഷന് ഉള്ള യു.എസ് കമ്പനിയാണ് 'ക്രോസ് മാച്ച് '. ഒട്ടുമിക്ക രാജ്യങ്ങളിലും ബയോമെട്രിക് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ക്രോസ് മാച്ച് ഉത്പന്നങ്ങളാണ്. സി.ഐ.എ വിഭാഗമായി ഒടിഎസ് രഹസ്യപദ്ധതിക്കു കണ്ടെത്തിയതും ക്രോസ് മാച്ചിനെയാണ്. പാകിസ്താനില്‍ ഒളിച്ചിരുന്ന ഉസാമ ബിന്‍ ലാദനെ നിരീക്ഷിക്കാന്‍ യു.എസ് സൈന്യം ക്രോസ് മാച്ചിനെ ഉപയോഗിച്ചിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇന്ത്യയില്‍ ആധാര്‍ തയ്യാറാക്കി നല്കുന്ന യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഉപയോഗിക്കുന്നത് ക്രോസ് മാച്ച് ആണ്. 2011ലാണ് ഇതിന് കേന്ദ്രസര്‍ക്കാരിന് അനുമതി ലഭിക്കുന്നത്. വിരലടയാളം ഒപ്പിയെടുക്കുന്ന ഗാര്ഡിയന്, കൃഷ്ണമണികളെ പകര്‍ത്തുന്ന ഐ സ്കാന്‍ എന്നീ ഉപകരണങ്ങള്‍ ക്രോസ് മാച്ചിന്റേതാണ്. രാജ്യത്ത് ഏറ്റവുമധികം ഉപയോഗിക്കുന്നതും ഇവരുടെ ഉത്പന്നങ്ങളാണ്. സമാര്‍ട് ഐഡന്റിറ്റി ഡിവൈസസ് ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനവുമായി ചേര്‍ന്നാണ് ക്രോസ് മാച്ചിന്റെ് ഇന്ത്യയിലെ പ്രവര്‍ത്തനം. ഇതുവഴിയാണ് ആധാര്‍ വിവരങ്ങള്‍ സി.ഐ.എയുടെ പക്കല്‍ എത്തിയിരിക്കുന്നതെന്നാണ് വിക്കിലീക്സ് പറയുന്നത്.

സി.ഐ.എയുടെ വിദഗ്ധമായ ചോര്‍ത്തല്‍ ഇങ്ങനെ:

ചോര്‍ത്തലിനു പിന്നില്‍ ക്രോസ് മാച്ച്
യു.എസ് ലോ എന്‍ഫോഴ്സ്മെന്റിനും ഇന്റലിജന്‍സ് കമ്മ്യൂണിറ്റിക്കുമുള്ള ബയോമെട്രിക് സോഫ്ട്വേറില്‍ സ്പെഷ്യലൈസേഷന് ഉള്ള യു.എസ് കമ്പനിയാണ് 'ക്രോസ് മാച്ച് '. ഒട്ടുമിക്ക രാജ്യങ്ങളിലും ബയോമെട്രിക് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ക്രോസ് മാച്ച് ഉത്പന്നങ്ങളാണ്. സി.ഐ.എ വിഭാഗമായി ഒടിഎസ് രഹസ്യപദ്ധതിക്കു കണ്ടെത്തിയതും ക്രോസ് മാച്ചിനെയാണ്. പാകിസ്താനില്‍ ഒളിച്ചിരുന്ന ഉസാമ ബിന്‍ ലാദനെ നിരീക്ഷിക്കാന്‍ യു.എസ് സൈന്യം ക്രോസ് മാച്ചിനെ ഉപയോഗിച്ചിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
ക്രോസ് മാച്ചും ആധാറും തമ്മില്‍

Comments