
ഹോണ്ട കാര്‍സ് ഇന്ത്യ ജാസ് പ്രിവിലേജ് എഡിഷനെ ഇന്ത്യയില്‍ അവതരിപ്പിച്ചു. 7.36 ലക്ഷം രൂപ ആരംഭവിലയിലാണ് ഹോണ്ട ജാസ് പ്രിവിലേജ് എഡിഷന് എത്തിയിരിക്കുന്നത്. ജാസ് പ്രിവിലേജ് എഡിഷന് സാധാരണ ജാസ് മോഡലുകളില്‍ നിന്നും വേറിട്ടാണ് നില്‍ക്കുന്നത്. റിയര്‍ എന്ഡിന് ലഭിച്ച പാര്‍ക്കിംഗ് സെന്‍സറുകളും, പ്രവിലേജ് എഡിഷന് ബാഡ്ജും മാത്രമാണ് എക്സ്റ്റീരിയറില്‍ പുതിയ മോഡലിനെ വ്യത്യസ്തമാക്കുന്നത്.
ജാസ് പ്രിവിലേജ് എഡിഷന് V വേരിയന്റ് പശ്ചാത്തലമായിയാണ് എത്തുന്നത്ത്. വാഹനം ഓട്ടോമാറ്റിക് മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ ലഭ്യമാണ്. ജാസ് V വേരിയന്റില്‍ നിന്നും 5000 രൂപയുടെ വിലവര്‍ധനവാണ് ജാസ് പ്രിവിലേജ് എഡിഷനുള്ളത്. ഡ്യൂവല്‍ എയര്‍ബാഗുകള്‍, എബിഎസ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, അലോയ് വീലുകള്‍, റിവേഴ്സിംഗ് ക്യാമറ, പവര്‍ അഡ്ജസ്റ്റബിള് ORVM കള്‍ എന്നിവയാണ് ജാസ് പ്രിവിലേജ് എഡിഷന്റെ സുരക്ഷാ സജ്ജീകരണങ്ങള്‍.
പ്രിവിലേജ് എഡിഷന്റെ പ്രധാന ഹൈലൈറ്റ് നാവിഗേഷന്‍ ഒപ്പമുള്ള 7 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ്. 1.5 ജിബി ഇന്റേണല്‍ സ്റ്റോറേജ്, വോയിസ് കമ്മാന്‍ഡ്, മിറര്‍ ലിങ്ക്, ബ്ലൂടൂത്ത്, യുഎസ്ബി, മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട്, HDMI-IN പോര്‍ട്ട് എന്നീ കണക്ടിവിറ്റിയും ഇന്ഫോടെയ്ന്മെന്റിന്റെ ഭാഗമാണ്. അടുത്ത ഒന്ന് രണ്ടു ആഴ്ചയ്ക്കുളില്‍ വിതരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.






