
തിരുവനന്തപുരം : പുതുതായി ബാറുകള്‍ തുറക്കാനുള്ള ഉത്തരവില്‍ അനാവശ്യ വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഉദ്യോഗതലത്തില്‍ എടുത്ത നടപടി മാത്രമാണ് ഇപ്പോഴത്തേതെന്നും ഇതില്‍ ഉദ്യോഗസ്ഥരുമായി ആവശ്യമായ ആശയവിനിമയം ഉണ്ടായിട്ടുണ്ടെന്നും രാമകൃഷ്ണന് പറഞ്ഞു.
സംസ്ഥാനത്ത് 480 മദ്യശാലകള്‍ കൂടിയാണ് പുതുതായി തുറക്കുന്നത്. പതിനെട്ടു ബാറുകളടക്കമാണ് 480 മദ്യശാലകള്‍ തുറക്കുന്നത്. ഇതില്‍ പകുതിയോളം വെള്ളിയാഴ്ചതന്നെ തുറന്നിരുന്നു. മറ്റുള്ളവ അടുത്ത രണ്ടു ദിവസങ്ങളിലായി തുറക്കും.






