ഇപ്പോഴിതാ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു റോബോട്ടിനെ ലൈഫ് എന്റിംഗ് ഇന്‍ഡസ്ട്രി എക്സ്പോയില്‍ പരിചയപ്പെടുത്തിയിരിക്കുകയാണ് സോഫ്റ്റ്ബാങ്ക്. പെപ്പര്‍ എന്നൊരു റോബോട്ടാണ് കക്ഷി. മരണാനന്തര ചടങ്ങുകള്‍ക്കു കാര്‍മികത്വം വഹിക്കലാണ് പെപ്പറിന്റെ ജോലി. ഇങ്ങനെയാണ് പെപ്പറിനെ പ്രോഗ്രാം ചെയ്തിരിക്കുന്നത്.
കംപ്യൂട്ടറിന്റെ ശബ്ദത്തില്‍ ബുദ്ദിസ്റ്റ് മന്ത്രങ്ങള്‍ ചൊല്ലുന്നതോടൊപ്പം ഡ്രം അടിക്കുകയും ചെയ്യുന്ന രീതിയിലാണ് പെപ്പറിനെ പ്രോഗ്രാം ചെയ്തിരിക്കുന്നത്. ജപ്പാനില്‍ ഒരു ശരാശരി സംസ്കാര ചടങ്ങിനു 20,000 പൗണ്ടോളമാണ് ചെലവ് വരുന്നത്. ഏകദേശം 16 ലക്ഷം രൂപയോളം. ഇതില്‍ കാര്‍മികത്വം വഹിക്കാന്‍ വരുന്ന പുരോഹിതനു 1,700 പൗണ്ടോളമാണ് നല്‍കേണ്ടത്. എന്നാല്‍, റോബോട്ട് പുരോഹിതന് പെപ്പറിന് ഒരു സേവനത്തിനു വെറും 350 പൗണ്ട് നല്കിയാല് മതിയെന്നാണ് നിര്‍മാതാക്കളായ നിസി ഇക്കോ പറയുന്നത്.