
പുതിയ ഫീച്ചര്‍ ഫോണുകളുമായി കേരളത്തിന്റെ സ്വന്തം സ്മാര്‍ട്ട്ഫോണ്‍ എംഫോണ് വിപണിയില്‍ എത്തുന്നു. പ്രമുഖ ബ്രാന്‍ഡുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കാഴ്ചയിലും ഗുണത്തിലും ഒരുപാട് പ്രത്യേകതകള്‍ ഉള്ളതാണ് എംഫോണ് ഫീച്ചര്‍ ഫോണുകള്‍.
എംഫോണ് 180, എംഫോണ് 280, എംഫോണ് 380 എന്നീ മൂന്ന് ഫോണുകളാണ് എംഫോണ് വിപണിയില്‍ എത്തിക്കുന്നത്. കനം കുറവാണെങ്കിലും ബാറ്ററി ബാക്കപ്പ്, സൗണ്ട് ക്വാളിറ്റി എന്നിവയിലേറെ മൂന്നിലാണ് എംഫോണ്.
എംഫോണ് 180
പോളി കാര്‍ബോണറ്റ് മെറ്റീരിയലില്‍ തീര്‍ത്ത എംഫോണ് 180 കാഴ്ചയില്‍ മികച്ചതാണ്. 2,4 ഇഞ്ച് ഡിസ്പ്ലേയാണ് മോഡലിന്റേത്. 1800 എംഎഎച്ച് ശേഷിയുള്ളതാണ് ബാറ്ററി. 32 എംബി റാമുള്ള ഈ മോഡലില്‍ മൈക്രോ എസ്ഡി കാര്‍ഡ് വഴി 32 ജിബി വരെ സ്റ്റോറേജ് സൗകര്യം ഉയര്‍ത്താന്‍ സാധിക്കും.
ഡ്യൂവല്‍ സിം പ്രവര്‍ത്തിപ്പിക്കാവുന്ന ഈ മോഡല്‍ ഡ്യൂവല്‍ സ്റ്റാന്‍ഡ് ബൈയും നല്കുന്നു. 3ഡി സറൗണ്ട് സൗണ്ട് ടെക്നോളജിയും ഈ മോഡലിന്റെ സവിശേഷതയാണ്.
എംഫോണ് 280
അലുമിനിയം മെറ്റലില്‍ ഫ്രണ്ട് പാനല്‍ തീര്‍ത്തിരിക്കുന്ന ഫോണ്‍ മറ്റ് ഫീച്ചര്‍ ഫോണുകളില്‍ നിന്ന് വളരെ വ്യത്യസ്തവും മികവുറ്റതുമാണ്. 1500 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ കരുത്ത്.
എംഫോണ് 380
രൂപത്തില്‍ എംഫോണ് 280നോട് സാമ്യമുണ്ടെങ്കിലും ഡിസ്പ്ലേയുടെ വലുപ്പത്തില്‍ മുന്നിലാണ് എംഫോണ് 380. എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജിബി സ്റ്റോറേജ് വരെ ഉയര്‍ത്താന്‍ സൗകര്യം ഉണ്ട്.
ഇന്റര്‍നെറ്റ്, കാമറ, വീഡിയോ റെക്കോര്‍ഡര്‍, മ്യൂസിക് പ്ലേയര്‍, എഫ് എം റേഡിയോ, സൗണ്ട് റെക്കോര്‍ഡര്‍, ഓര്‍ഗനൈസര്‍, കലണ്ടര്‍, കാല്‍ക്കുലേറ്റര്‍ എന്നീ ഫീച്ചറുകള്‍ ലഭ്യമാണ്.
ഡ്യൂവല്‍ സിം പ്രവര്‍ത്തിപ്പിക്കാവുന്ന ഈ മോഡല്‍ ഡ്യൂവല്‍ സ്റ്റാന്‍ഡ് ബൈയും നല്കുന്നു. പുതിയ 4 മോഡലുകള്‍ ലോഞ്ച് ചെയ്തതോടുകൂടി മൊത്തം 7 മോഡലുകള്‍ ഓണം വിപണിയില്‍ എത്തിയിട്ടുണ്ട്.






