ഏറ്റവും കൂടുതല്‍ പോള്‍ പൊസിഷന്‍ എന്ന ഇതിഹാസ താരം മൈക്കല്‍ ഷൂമാക്കറിന്റെ റെക്കോര്‍ഡിനൊപ്പം മെഴ്സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവര്‍ ലൂയീസ് ഹാമില്ട്ടന്. 68 പോള്‍ പൊസിഷനെന്ന ഇതിഹാസ താരത്തിന്റെ നേട്ടത്തിനൊപ്പമാണ് ഇപ്പോള്‍ ഹാമില്ട്ടന് നില്‍ക്കുന്നത്. ബെല്‍ജിയം ഗ്രാന്‍പ്രീ ഫോര്‍മുല വണ്‍ പോരാട്ടത്തിന്റെ പോള്‍ പൊസിഷനിലെത്തിയതോടെയാണ് ഹാമില്ട്ടന് റെക്കോര്‍ഡിനൊപ്പമെത്തിയത്. കരിയറിലെ 200ാം കാറോട്ട പോരാട്ടത്തിലാണ് ബ്രിട്ടീഷ് താരത്തിന്റെ നേട്ടം.
റെക്കോര്‍ഡുകള്‍ തകര്ക്കാനുളളതാണെന്ന് നിലപാടുകാരനായിരുന്നു മൈക്കള്‍ എന്നും. ഹാമില്‍ട്ടണിന് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് ഷൂമാക്കറിന്റെ ഭാര്യ കോറിന്നാ പറഞ്ഞു. 2013 ലെ സ്കയിങ് അപകടത്തിന് ശേഷം ഷൂമാക്കര്‍ തലയ്ക്കുണ്ടായ സാരമായ പരുക്ക് കാരണം കുറച്ച മാസം കോമയില്‍ ആയിരുന്നു. അദ്ദേഹം പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്താന്‍ ഇനിയും സമയം എടുക്കുമെന്ന് അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു.
എനിക്ക് ഇതൊരു പ്രത്യേക ദിവസമാണ്. 68 പോള്‍ പൊസിഷന്‍ കിട്ടുമെന്ന് വിചാരിച്ചില്ല. 1996 ല്‍ എന്റെ ആദ്യത്തെ ഗ്രാന്‍ഡ് പ്രിക്സില്‍ ഇവിടെ വന്നതും മൈക്കള്‍ വെരുന്നതുമൊക്കെ ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. അത് എന്റെ ഈ കളിയോടുള്ള സ്നേഹം വേറെ ഒരു തരത്തിലേക്ക് എത്തിച്ചെന്ന് ഹാമില്ട്ടണ് പറഞ്ഞു.

Comments