
പാലക്കാട്: കേന്ദ്ര മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഒഴിവാക്കി സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളില്‍ താമസിക്കണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശം വാക്കില്‍ മാത്രം. പ്രധാന മന്ത്രിയുടെ നിര്‍ദേശത്തിന് പുല്ലുവില കല്‍പ്പിച്ച് മന്ത്രിമാര്‍ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ശീലം തുടരുകയാണ്.
തിങ്കളാഴ്ച വാളയാര്‍ എഫ്സിആര്ഐയില് നടക്കുന്ന അന്താരാഷ്ട്ര പ്രദര്‍ശനം ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രി അനന്ത് ഗീഥെ താമസിക്കുന്നത് കോയമ്പത്തൂരിലെ പഞ്ചനക്ഷത്ര ഹോട്ടലായ ലെ മെറിഡിയനിലാണ്.
എഫ്സിആര്ഐയില് പ്രമുഖ അതിഥികള്‍ക്ക് താമസിക്കാന്‍ വിഐപി സ്യൂട്ട് ഉള്ളപ്പോഴാണ് മന്ത്രി അതൊഴിവാക്കി 45 കിലോ മീറ്റര്‍ അകലെയുള്ള പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്തതെന്നതും ശ്രദ്ധേയമാണ്. പ്രധാനമന്ത്രിയുടെ ഉത്തരവ് ഉണ്ടെങ്കിലും ഇപ്പോഴും ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ശീലം മാറ്റാന്‍ മിക്കവരും തയ്യാറായിട്ടില്ല. ഇതിനെതിരെ നടപടികളൊന്നുമില്ലെന്നതും ശ്രദ്ധയം.






