എം എസ് ധോണി 2019 ലോകകപ്പ് വരെ ഇന്ത്യന്‍ ടീമില്‍ ഉണ്ടാകണമെന്ന് മുന്‍ ഇന്ത്യന്‍ ബാറ്റ്സ്മാന് വീരേന്ദര്‍ സേവാഗ്. ഇനിയും ഇന്ത്യയ്ക്ക് ധോണിക്ക് പകരക്കാരനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സേവാഗ് പറയുന്നത്. ശ്രീലങ്കന്‍ പര്യടനത്തിലെ ദുഷ്കരമായ സാഹചര്യത്തില്‍ ക്രീസിലെത്തിയ ധോണി രണ്ടുകളികളാണ് ടീമിനെ ജയിപ്പിച്ചത്.
ഇപ്പോള്‍ ധോണിക്ക് പകരംവെക്കാന്‍ നമുക്ക് ആരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല. റിഷഭ് പന്ത് നല്ല കളിക്കാരനാണ്, എങ്കിലും കുറച്ച് കൂടി സമയം വേണ്ടിവരും. 2019ന് ശേഷം മാത്രമേ അത് പക്ഷേ സാധിക്കൂ. എന്നിട്ട് മാത്രമേ ധോണിയുടെ പകരക്കാരനെക്കുറിച്ച് ചിന്തിക്കേണ്ട കാര്യമുള്ളൂ. അത് വരെ പന്ത് പരിചയസമ്ബത്ത് ആര്ജ്ജിക്കട്ടേ. - സേവാഗ് വാര്‍ത്താ ഏജന്‍സിയായ പി ടി ഐക്ക് നല്കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
ധോണി 2019 ലോകകപ്പ് വരെ ഫിറ്റാണോ എന്ന് മാത്രം നോക്കിയാല്‍ മതി. അദ്ദേഹം റണ്സെടുക്കുന്നുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് ആലോചിക്കേണ്ട കാര്യമില്ല. മിഡില്‍ ഓര്‍ഡറില്‍ ധോണിക്കുള്ള പരിചയസമ്ബത്ത് മറ്റാര്‍ക്കും ഇല്ല - സേവാഗ് പറഞ്ഞു. കെ എല്‍ രാഹുലിനെ കീപ്പറാക്കുന്നതിനോട് തനിക്ക് ഒട്ടും യോജിപ്പില്ലെന്നും സേവാഗ് പറഞ്ഞു. ഇത് ഐ പി എല്ലല്ല അമ്ബത് ഓവര്‍ കളിയാണ്.
ജീവിതം പോലെയാണ് കളിയും, എപ്പോഴും ഒരുപോലെ ആയിരിക്കില്ല, മാറിക്കൊണ്ടേയിരിക്കും. ചില ദിവസം റണ്‍ എടുക്കാന്‍ പറ്റിയേക്കും, എന്നാല്‍ ചില ദിവസങ്ങളില്‍ ഒന്നും ചെയ്യാന്‍ സാധിച്ചെന്ന് വരില്ല. ബിസിനസ് പോലെയാണ്, എല്ലാ ദിവസവും ലാഭം കൊയ്യാന്‍ പറ്റില്ലെന്ന് സെവാഗ് കൂട്ടിച്ചേര്‍ത്തു.

Comments