
കുടവയറും മറ്റു വൈകൃതങ്ങളുമായി വരുന്ന മാവേലിയല്ല യഥാര്‍ത്ഥ മാവേലിയെന്ന് അശോകന് ചരുവില്‍. ജനമനസ്സുകളില്‍ സ്ഥിര പ്രതിഷ്ഠ നേടിയ ദ്രാവിഡ നായകനോട്വൈദീക പൗരോഹിത്യത്തിന് അടങ്ങാത്ത പകയാണുള്ളത് അവരുടെ ഗൂഡാലേചനയുടെ ഫലമാകാം ഇന്നു നാം കാണുന്ന കുടവയറുള്ള മാവേലിയെന്ന് അശോകന് പറയുന്നു.
കുടവയറും മറ്റു വൈകൃതങ്ങളുമായി വരുന്ന "മഹാബലി" വേഷത്തെ ഓണാഘോഷച്ചടങ്ങുകളിൽ വീണ്ടും കാണാനാവുന്നു.
ലജ്ജ തോന്നുന്നു. എങ്ങനെയുണ്ടായി ഈ വ്യാജ മാവേലി രൂപം എന്നു നിശ്ചയമില്ല. ജനമനസ്സുകളിൽ സ്ഥിര പ്രതിഷ്ഠ നേടിയ ദ്രാവിഡ നായകനോട് വൈദീക പൗരോഹിത്യത്തിന് അടങ്ങാത്ത പകയാണുള്ളത്. അവരുടെ ഗൂഡാലോചനയുടെ ഫലമാകാം ഇത്. കുടവയർ അവർക്കാണ്! ഉത്തരേന്ത്യൻ ക്ഷേത്രങ്ങളിൽ നാറുന്ന തറ്റുടുത്ത് നാണംകെട്ടു നിൽക്കുന്ന ആ അഭിനവ വാമനന്മാർക്ക്. നന്മയുടേയും ദ്രാവിഡമായ കരുത്തിന്റെയും പ്രതീകമായ യഥാർത്ഥ മഹാബലിയെ നമ്മുടെ മനസ്സുകളിൽ നിന്നെടുത്ത് നാം തന്നെ സ്ഥാപിക്കണം.






