ഹൂസ്റ്റണ്‍: ഹാര്‍വി ചുഴലിക്കാറ്റും, വെള്ളപ്പൊക്കവും ആഞ്ഞടിച്ച ടെക്സാസിനെ കൂടുതല്‍ ഭീതിയിലാഴ്ത്തി സ്ഫോടനവും. ടെക്സാസിലെ കെമിക്കല്‍ പ്ലാന്റില്‍ നിന്നാണ് ഉഗ്ര സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ ശബ്ദം കേട്ടതായി പ്രദേശിക ഭരണകൂടം അറിയിച്ചു.
കോര്‍സ്ബിയിലെ അര്‍കേമ കെമിക്കല്‍ പ്ലാന്റിലാണ് സ്ഫോടനം ഉണ്ടായത്. പിന്നാലെ പ്രദേശത്തു നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. മൂന്നു കിലോ മീറ്റര്‍ പരിധിയില്‍ ഉള്ളവരെ ഒഴിപ്പിച്ചിട്ടുണ്ട്. അതേസമയം, ചുഴലിക്കാറ്റും വെള്ളപ്പൊക്കവും മൂലം സ്ഫോടനത്തിനുള്ള സാധ്യതയുണ്ടെന്ന് കമ്പനി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ടെക്സാസിന്റെ വിവിധ മേഖലകളിലായിട്ടാണ് ഓര്‍ഗാനിക് പെറോക്സൈഡ് സൂക്ഷിച്ചിരിക്കുന്നതെന്നും അതിനാല്‍ സ്ഫോടനമുണ്ടാകുന്നതിനുള്ള സാധ്യത ഇനിയും തള്ളിക്കളയാനാകില്ലെന്ന് കമ്പനി വീണ്ടും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Comments