മലപ്പുറം: അനധികൃത വാട്ടര്‍ തീം പാര്‍ക്ക് നിര്‍മ്മാണത്തില്‍ പി.വി. അന്‍വര്‍ എംഎല്‍എക്കെതിരെ നടപടിയുമായി കൂടരഞ്ഞി പഞ്ചായത്ത്. എംഎല്‍എക്കെതിരെ നോട്ടീസ് അയയ്ക്കാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.
നോട്ടീസിനു നല്കുന്ന മറുപടി തൃപ്തികരമല്ലെങ്കില്‍ പാര്‍ക്ക് പൂട്ടിക്കുമെന്ന് ഭരണസമിതി വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ക്കിന്റെ ശുചിത്വ സര്‍ട്ടിഫിക്കറ്റ് പിന്‍വലിച്ചതിനെ തുടര്‍ന്നാണ് നടപടി.
എംഎല്‍എയെ പിന്തുണച്ച് നിലപാട് എടുത്തിരുന്ന പഞ്ചായത്ത് ഒടുവില്‍ നടപടികളിലേയ്ക്ക് നീങ്ങുന്നുവെന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. നേരത്തെ എംഎല്‍എ നിയമലംഘനം നടത്തിയിട്ടില്ലെന്നായിരുന്നു പഞ്ചായത്തിന്റെ നിലപാട്. ആ നിലപാടിലാണ് മലക്കം മറിയല്‍ നടത്തിയിരിക്കുന്നത്. മലീനീകരണ നിയന്ത്രണ ബോര്‍ഡും,ആരോഗ്യവകുപ്പും നിയമ ലംഘനം നടത്തിയെന്ന് കണ്ടെത്തി അനുമതികള്‍ റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് നോട്ടീസ് അയയ്ക്കാനുള്ള തീരുമാനം പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്.

Comments