
കൊച്ചി: സീറോ മലബാര്‍ സഭയ്ക്ക് പുതിയ മൂന്ന് മെത്രാന്മാരെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രഖ്യാപിച്ചു. സീറാ മലബാര്‍ സഭാ കൂരിയയില്‍ റവ. ഡോ.സെബാസ്റ്റിയന് വാണിയപുരയ്ക്കലിനെയും തലശേരിയില്‍ അതിരൂപത സഹായമെത്രാനായി റവ. ഡോ. ജോസഫ് പാംബ്ലാനിയെയും തൃശൂര്‍ അതിരൂപതാ സഹായ മെത്രാനായി റവ.ഡോ.ടോണി നീലങ്കാവിലിനെയുമാണ് പ്രഖ്യാപിച്ചത്.
സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് തോമസില്‍ ഉച്ചകഴിഞ്ഞായിരുന്നു പ്രഖ്യാപനം. ഒരാഴ്ച നീണ്ട സഭാ സിനഡിന്റെ സമാപനത്തോട് അനുബന്ധിച്ചായിരുന്നു മാര്‍പാപ്പയുടെ അനുമതിയോടെ പുതിയ മെത്രാന്മാരെ പ്രഖ്യാപിച്ചത്.






