
വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് സ്പെഷ്യല്‍ ഓഫറുകളും ഡിസ്കൗണ്ടുകളുമായി ഇന്ത്യന്‍ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ സ്നാപ്ഡീല്‍. സെപ്റ്റംബര്‍ ഒന്ന് മുതല്‍ മൂന്നുവരെയാണ് സ്നാപ്ഡീല്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
എച്ച്ഡിഎഫ്സി, എച്ച്എസ്ബിസി തുടങ്ങിയ ബാങ്കുകളുമായി ചേര്‍ന്ന് 10% ഇന്‍സ്റ്റന്റ് ഡിസ്കൌണ്ട് ഓഫറും സ്നാപ്ഡീല്‍ നല്‍കുന്നുണ്ട്. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍ ഈ സൗകര്യം ലഭ്യമാണ്. കൂടാതെ ബുക്ക്മൈഷോ, യാത്ര തുടങ്ങിയവയില്‍ ഓരോ പര്‍ച്ചേസിനും ഗിഫ്റ്റ് വൌച്ചറുകളും നല്‍കുന്നുണ്ട്. ബുക്ക് മൈ ഷോയില്‍ രണ്ടു ടിക്കറ്റുകള്‍ വാങ്ങുമ്പോള്‍ പരമാവധി 125 രൂപ വരെ ഡിസ്കൌണ്ട് നേടാം.
കുടാതെ റീഫര്‍ബിഷ് ചെയ്ത ഫോണുകള്‍ക്കും നിരവധി ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആപ്പിള്‍ ഐഫോണ്‍ മുതലായ ഹൈ എന്‍ഡ് ഫോണുകള്‍ക്കും ക്യാഷ്ബാക്ക് അടക്കമുള്ള ഓഫറുകളും ലഭ്യമാണ്.





