
ഒട്ടവ: ലോകമെമ്പാടുമുള്ള മുസ്ലീം ജനതയ്ക്ക് ബലി പെരുനാള് ആശംസകള്‍ നേര്‍ന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പെരുനാള് ആശംസകള്‍ നേര്‍ന്നത്. ഇംഗ്ലീഷിലും അറബിയിലുമായി ട്രൂഡോ നല്കിയ പെരുനാള് സന്ദേശം വൈറലാകുകയാണ്.
ബലി പെരുനാള് പ്രാര്‍ത്ഥനയുടേയും, തിരിച്ചറിവിന്റെയും, ആഘോഷങ്ങളുടേയും സമയമാണ്. സുഹൃത്തുക്കള്‍ക്കും, കുടുംബാംഗങ്ങള്‍ക്കുമൊപ്പം പ്രഭാത പ്രാര്‍ത്ഥനയ്ക്കായി ഒത്തു ചേരാനും, ഭക്ഷണം കഴിക്കാനുമൊക്കെയുള്ള അവസരം കൂടിയാണ് ഇതെന്നും തന്റെ സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.
അഭിപ്രായവ്യത്യാസങ്ങളും, ഭിന്നതകളും മാറ്റിവെച്ച് നമ്മള്‍ക്ക് സമൂഹത്തെ സ്നേഹിക്കാം. എല്ലാവര്ക്കും എന്റേയും എന്റെ കുടുംബത്തിന്റേയും ബലിപെരുനാ ആശംസകള്‍. ഈദ് മുബാറക്.. എന്നാണ് സന്ദേശത്തില്‍ പറയുന്നത്.
ഫെയ്സ്ബുക്ക് വീഡിയോ 15 മണിക്കൂറിനുള്ളില്‍ രണ്ടരലക്ഷം പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്. 27 ലക്ഷം പേര് വീഡിയോ ഫെയര്‍ ചെയ്തു കഴിഞ്ഞു.






