ഹൂസ്റ്റണ്‍: ഹാര്‍വി കൊടുങ്കാറ്റും പേമാരിയും പ്രളയവും കശക്കിയെറിഞ്ഞ ഹൂസ്റ്റണില്‍ മരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ മൃതദേഹം സംസ്കരിച്ചു. ജയപുര്‍ സ്വദേശിയായ നിഖില്‍ ഭാട്ടിയ(24) എന്ന ഗവേഷണ വിദ്യാര്‍ഥിയുടെ സംസ്കാരമാണു ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടത്തിയത്.
ടെക്സാസ് എആന്‍ഡ് എം. സര്‍വകലാശാലയില്‍ ഗവേഷണത്തിനു ചേര്‍ന്ന ഭാട്ടിയയെയും സുഹൃത്തൂം ഇതേ സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ഥിനി ഡല്‍ഹി സ്വദേശി ശാലിനി സിങ്ങി(25)നെയും പെട്ടെന്നു വെള്ളം നിറഞ്ഞ ബ്രയാന്‍ തടാകത്തില്‍നിന്ന് അവശനിലയില്‍ കഴിഞ്ഞദിവസം രക്ഷപ്പെടുത്തുകയായിരുന്നു.
നീന്തലിനു പോയപ്പോള്‍ ഇരച്ചെത്തിയ ജലപ്രവാഹത്തില്‍ തടാകത്തിന്റെ ആഴങ്ങളിലേക്കു താഴ്ന്ന ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ബുധനാഴ്ചയാണു ഭാട്ടിയ മരിച്ചത്. ശാലിനിയുടെ നില ഗുരുതരമായി തുടരുകയാണ്. മകന്റെ ചിതാഭസ്മവുമായി അമ്മ സുമന് ഭാട്ടിയ നാട്ടിലേക്കു നാളെ പുറപ്പെടും.
സര്‍ക്കാര്‍ കോളജില്‍ അധ്യാപികയായ സുമന്റെയും പ്രതിരോധവകുപ്പില്‍ ഉദ്യോഗസ്ഥനായ പ്രദീപ് ഭാട്ടിയയുടെയും ഏക മകനാണു നിഖില്‍. ജയപ്പുരില് സ്കൂള്‍ വിദ്യാഭ്യാസവും വെല്ലൂരില്‍ എന്‍ജിനീയറിങ് ബിരുദവും പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു നിഖില്‍ അമേരിക്കയില്‍ ഗവേഷണത്തിനു ചേര്‍ന്നത്.
ടെക്സാസിലെ 13 ലക്ഷം ജനങ്ങളാണു കഴിഞ്ഞദിവസങ്ങളില്‍ ഭീതി ജനിപ്പിച്ച പ്രളയത്തിന്റെ കെടുതിയില്‍ നട്ടംതിരിഞ്ഞത്. മലയാളികള്‍ ഉള്‍പ്പെടെ ഒരുലക്ഷം ഇന്ത്യക്കാരും ഇതിന് ഇരയായി. പ്രളയത്തില്‍ 47 പേരാണു മരിച്ചത്. ആയിരക്കണക്കിനു കാറുകളും നിരവധി വീടുകളും നശിച്ചിരുന്നു. ലക്ഷക്കണക്കിനു കോടി രൂപയുടെ നാശമാണു കണക്കാക്കുന്നത്.

Comments