ലോകമെങ്ങും ആരാധകരുള്ള താര ദമ്പതികളായിരുന്നു ബ്രാഞ്ചലീന. ഹോളിവുഡിന്റെ പ്രതാപത്തെക്കാള്‍ ഈ താര ദമ്പതികളെ ലോകത്തിന് പ്രിയങ്കരരാക്കിയത് ഇവരുടെ കുടുംബ ജീവിതമായിരുന്നു. ആറു മക്കളുമൊത്തുള്ള സന്തുഷ്ട കുടുംബം അല്‍പ്പം അസൂയയോടെയാണ് കുടുംബത്തിന് അല്‍പ്പായുസുള്ള ഹോളിവുഡ് നോക്കിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇരുവരും വേര് പിരിയുന്നെന്ന വേദനാജനകമായ വാര്‍ത്ത സ്ഥിതീകരിച്ചു. ഒന്‍പതു വര്‍ഷത്തെ പ്രണയവും രണ്ടു വര്‍ഷത്തെ ദാമ്പത്യവും ബ്രാഞ്ചലീന അവസാനിപ്പിച്ചു. എങ്കിലും ആരാധകര്‍ക്ക് ഇന്നും പ്രതീക്ഷയുണ്ട് ബ്രാഞ്ചലീനയില്. ആ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്ന സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്.
ഇരുവരും വീണ്ടും ഒന്നിച്ചെത്തി. വേര് പിരിയലിന് ശേഷം ആഞ്ജലീന തന്റെ മനസ്സു തുറന്നു. 'ഒറ്റയ്ക്ക് ജീവിക്കുന്നത് എനിക്കിഷ്ടമല്ല, നിങ്ങളില്ലാതെ പറ്റുന്നില്ല. ഈ ജീവിതമല്ല ഞാന്‍ ആഗ്രഹിച്ചതെ'ന്ന് ആഞ്ജലീന അറിയിച്ചു. ഏറെ സ്നേഹിച്ചയാളുടെ വാക്കുകള്‍ക്ക് മുന്നില്‍ ഒഴിഞ്ഞു മാറാന്‍ ബ്രാഡ് പിറ്റിനുമായില്ല. ഒരു സുഹൃത്തിന്റെ ഫ്ളാറ്റില്‍ വെച്ചായിരുന്നു വികാര ഭരിതമായ കൂടികാഴ്ച.

കൂടികാഴ്ചയെക്കുറിച്ച് ഇവരുടെ അനൗദ്യോഗിക ജീവചരിത്രകാരനായ ഇയാന്‍ ഹാല്പെരന് വിവരങ്ങള്‍ പുറത്തു വിട്ടു. വികാര ഭരിതമായിരുന്നു ആ കൂടികാഴ്ച. അകല്‍ച്ച മറന്ന് ഏറെ നേരം ഇരുവരും മനസ്സ് തുറന്ന് സംസാരിച്ചു. ഇതോടെ ബ്രാഞ്ചലീന വീണ്ടും ഒന്നിക്കുമെന്ന അഭ്യഹങ്ങള്‍ ശക്തമായിട്ടുണ്ട്. മുന്‍ ഭാര്യ ജെന്നിഫര്‍ അനിസ്റ്റണിനോട് ബ്രാഡ് മാപ്പു പറഞ്ഞെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് കൂടികാഴ്ചയുടെ റിപ്പോര്‍ട്ടും വന്നത്.
ഒന്‍പതു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ആറു മക്കള്‍ സാക്ഷിയായി 2014ലായിരുന്നു വിവാഹം. മിസ്റ്റര്‍ ആന്‍ഡ് മിസിസ് സ്മിത്ത് എന്ന ചിത്രത്തിനിടെയാണ് ഇവര്‍ പ്രണയത്തിലായത്.

Comments