
തിരുവനന്തപുരം: കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ആശംസകള്‍ അറിയിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
കണ്ണന്താനത്തിന് ലഭിച്ച ഓണസമ്മാനമാണ് കേന്ദ്രമന്ത്രിസ്ഥാനമെന്ന് പിണറായി പോസ്റ്റില്‍ കുറിച്ചു. കേന്ദ്ര ടൂറിസം വകുപ്പിന്റെ സ്വതന്ത്രചുമതലയാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തെ തേടിയെത്തിയിരിക്കുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരുപം:
പുതുതായി സ്ഥാനമേറ്റ കേന്ദ്രമന്ത്രിമാർക്ക്, വിശിഷ്യ, ദീർഘകാല സുഹൃത്തു കൂടിയായ ശ്രീ അൽഫോൻസ് കണ്ണന്താനത്തിന് ആശംസകൾ.
ശ്രീ കണ്ണന്താനത്തിന് ഓണസമ്മാനമാണ് ഈ സ്ഥാനലബ്ധി എന്നും കേരളത്തിനായി പ്രയത്നിക്കാൻ അദ്ദേഹത്തിന് അത് ഊർജം പകരുമെന്നും കരുതുന്നു.
ദേശീയ വിഷയങ്ങളിൽ കേന്ദ്ര മന്ത്രി എന്ന നിലയിൽ സജീവമായി ഇടപെടുമ്പോൾ തന്നെ ക്യാബിനറ്റിലെ കേരളത്തിന്റെ ശബ്ദമാകാൻ ശ്രീ അൽഫോൻസ് കണ്ണന്താനത്തിന് കഴിയട്ടെ എന്നാശംസിക്കുന്നു.
കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും യോജിച്ച പ്രയത്നം വികസന ലക്ഷ്യത്തിലേക്കുള്ള വഴി സുഗമമാക്കും. ശ്രീ കണ്ണന്താനത്തിന് അതിലേക്ക് മികച്ച സംഭാവന നൽകാനാകും എന്ന് പ്രത്യാശിക്കുന്നു.






